പാസ്റ്റർ ധർമ്മക്കണ്ണൻ (55 ) നിത്യതയിൽ
പുനലൂർ –കരവാളൂർ : അനുഗ്രഹീത ദൈവ ദാസനും , പ്രവാചകനും,പ്രാർത്ഥനാ വീരനുമായിരുന്ന പാസ്റ്റർ ധർമ്മക്കണ്ണൻ (55 ) ഹൃദയ സ്തംഭനത്തെ തുടർന്ന് രാവിലെ 9.30 മണിക്ക് മഹത്ത്വത്തിൽ പ്രവേശിച്ചു. ചില ദിവസങ്ങളായി ചെങ്ങന്നൂർ പരുമല ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു, ഈ നൂറ്റാണ്ടിലെ ഒരു പ്രവാചകനെന്ന നിലയിൽ ദൈവം പാസ്റ്റർ ധർമക്കണ്ണനെ വളരെ ശക്തമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുയായിരുന്നു. ലാളിത്യം അദ്ദേഹത്തിന്റെ ജീവിതശൈലിയായിരുന്നു.നൂറുകണക്കിന് ആളുകൾ അദ്ദേഹത്തെ കാണാൻ വീട്ടിൽ എത്തുമായിരുന്നു. എട്ടു വർഷം മുമ്പ് രാജസ്ഥാനിൽ നിന്നും ഒരു മീറ്റിംഗ് കഴിഞ്ഞു നാട്ടിൽ വന്നതിനു ശേഷം പക്ഷഘാതം പിടിക്കുകയും , ശരീരത്തിന്റെ ക്ഷീണ അവസ്ഥയിലും ദേശത്തിന്റെ ഉണർവിനായി ഒരു നേരം ആഹാരം കഴിച്ച് ഉപവസിക്കുക പതിവായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി രോഗം മൂർച്ഛിച്ചിരിക്കുന്ന അവസ്ഥയിലും ബെംഗളൂരു , വയനാട് , തിരുവന്തപൂരം , നോർത്ത് ഇന്ത്യ എന്നിവടങ്ങളിൽ മീറ്റിംഗുകൾക്ക് പങ്കെടുക്കുമായിരുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന ഭാവനത്ത് ഓർത്തു പ്രാർത്ഥിക്കുക.
ഭാര്യ ജലജ ,
മക്കൾ: ഹെപ്സീബ(ജീന), ഹാനോക്ക്(ജിനു)