ടി.പി.എം ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ നിത്യതയിൽ
ടി.പി.എം ചീഫ് പാസ്റ്റർ എൻ. സ്റ്റീഫൻ (76) ലണ്ടനിലെ ബ്രിക്സ്റ്റൺ ഫെയ്ത്ത് ഹോമിൽ
വെച്ച് (ഓഗസ്റ്റ് 23 ന്) ഇന്ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ത്യൻ സമയം രാവിലെ 7-നായിരുന്നു അന്ത്യം
കൺവൻഷൻ പ്രസംഗകനായി വിദേശ പര്യടനത്തിനു പോയ അദ്ദേഹം യു.കെയിൽ വെച്ച് രോഗ ബാധിതനായി അന്തരിക്കുകയായിരുന്നു. സംസ്കാരം പിന്നീട് ഇന്ത്യയിൽ.
1979ൽ ടി പി എം സഭയുടെ സുവിശേഷകനായിത്തീർന്ന പാസ്റ്റർ എൻ. സ്റ്റീഫൻ 2015-ൽ അന്തരിച്ച ചീഫ് പാസ്റ്റർ വെസ്ലി പീറ്ററിന്റെ ഒഴിവിലേക്കാണ് പാസ്റ്റർ സ്റ്റീഫന്റെ നിയമനം. കഴിഞ്ഞ 39 വർഷം തമിഴ്നാട്ടിലെ വിവിധയിടങ്ങളിലും, അമേരിക്ക, ആൻഡമാൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകനായും കേരളമുൾപ്പടെ വിദേശ രാജ്യങ്ങളിലെ സഭയുടെ കൺവൻഷൻ പ്രസംഗകനുമായിരുന്നു.