കൊല്ലക ഏ. ജി. സഭാംഗം ഉണ്ണൂണ്ണി ( 92 ) നിത്യതയിൽ , സംസ്ക്കാര ശുശ്രൂഷ മെയ് 7 (തിങ്കൾ )
കരുനാഗപ്പള്ളി: കൊല്ലക ഏ. ജി. സഭയുടെ ആരംഭകാല വിശ്വാസിയും കരുനാഗപ്പള്ളി ചക്കഴുത്ത് പരേതരായ തരിയൻ ഏലിയാമ്മ ദമ്പതിമാരുടെ എട്ടാമത്തെ മകനുമായ ഉണ്ണൂണ്ണി ( 92 ) മെയ് 3 ന് രത്രി 12.22 ന് താൻ പ്രിയംവെച്ച നിത്യതയിൽ ചേർക്കപ്പെട്ടു.
പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് തന്റെ കുടുംബത്തിൽ നിന്ന് താൻ ഒറ്റക്കാണ് യൗവ്വനകാലത്ത് സി.എസ്.ഐ പശ്ചാത്തലത്തിൽ നിന്നും ഇറങ്ങി തിരിച്ചത്.പഞ്ചായത്തു ഉദ്യോഗസ്ഥനായ ശ്രീ ഉണ്ണൂണ്ണി സ്വന്തം ഭവനത്തിൽ ആരംഭിച്ച ബൈബിൾ ക്ലാസുകൾ അക്കാലത്തു അനേകർക്ക് അനുഗ്രഹമായിരുന്നു.ദൈവദാസൻമാരെ മാനിക്കുന്നതിലും അനുസരിക്കുന്നതിലും താൻ ഉത്തമ മാതൃക ആയിരുന്നു. കരുനാഗപ്പള്ളി സെക്ഷനിൽ കൊല്ലക ഏ. ജി.സഭക്ക് താൻ വളരെ അനുഗ്രഹമായിരുന്നു എന്നുള്ളത് മറക്കുവാൻ കഴിയുന്നതല്ല .ദൈവദാസൻമാർക്ക് താൻ വലിയ കൈ താങ്ങായിരുന്നു. ആലപ്പുഴ തിപറമ്പിൽ കാഞ്ഞരചിറയിൽ ശോശാമ്മ യെ 1954 ൽ വിവാഹം ചെയ്തു.വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം ഒരു മാസമായി കിടപ്പിൽ ആയിരുന്നു. മക്കൾ ഒ.സാമുവേൽ,ഒ.ജയിംസ്,മറിയാമ്മ ജോൺ. മരുമക്കൾ മോളി സാമുവേൽ, വിജി ജയിംസ്,ഫിലിപ്പ് കുട്ടി.
സംസ്ക്കാര ശുശ്രൂഷ മെയ് 7 )o തീയതി തിങ്കൾ രാവിലെ 10 മണിക്ക് കൊല്ലക ഏ. ജി. സഭയുടെ നേതൃത്വത്തിൽ വസതിയിൽ ആരംഭിക്കും.പാസ്റ്റർ ഷാജി ആലുവിള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും,സെക്ഷൻ പ്രീസ്ബിറ്റർ പാസ്റ്റർ .കെ. ജോയി സംസ്ക്കാര ശുശ്രൂഷ നിർവഹിക്കും.