ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺ‌ഡേ സ്കൂൾ പ്രതിനിധികൾ സന്ദർശനം നടത്തി

0 465


ന്യൂഡൽഹി : ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺ‌ഡേ സ്കൂൾ പ്രതിനിധികൾ IPC Kharkhodha-യിൽ ഒക്ടോബർ 25 – നു ഒരു ദിവസത്തെ സന്ദർശനം നടത്തി. പാസ്റ്റർ സാം ജോർജ് (ഡിസ്ട്രിക്ട് പ്രസിഡന്റ്) പ്രാർത്ഥിച്ചു അയച്ചതായ ടീം IPC Kharkhodha-യിൽ ആരാധനക്ക് നേതൃത്വം കൊടുക്കുവാനും ആരാധനക്ക് ശേഷം വിവിധ തരം പ്രോഗ്രാമുകൾ സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി നടത്തുവാനും ഇടയായി. പാസ്‌റ്റർ സാം കരുവാറ്റ മുഖ്യ പ്രഭാഷണം നടത്തി.

Download ShalomBeats Radio 

Android App  | IOS App 

IPC Kharkhodha- ലെ പാസ്‌റ്റർ ജയപ്രകാശും സഭയും ഊഷ്മളമായ വരവേൽപ്പാണ് ടീമിന് നൽകിയത്. പാസ്‌റ്റർ സാം കരുവാറ്റ (Superintendent ), ബ്രദർ എം.എം. സാജു (സെക്രട്ടറി), ബ്രദർ ബിജോ ചാക്കോ (ജോയിന്റ്‌ ട്രെഷറർ), ബ്രദർ സൈമൺ സാമുവേൽ (മെമ്പർ) & ബ്രദർ ജോർജ് വര്ഗീസ് (മെമ്പർ) എന്നിവരാണ് സന്ദർശനം നടത്തിയത്. സൺ‌ഡേ സ്കൂളിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവർ വിശകലനം ചെയ്തു.

IPC Kharkhodha-ലെ സൺ‌ഡേ സ്കൂൾ കുട്ടികൾക്ക് സന്തോഷ സൂചകമായി പാരിതോഷികങ്ങൾ നൽകുവാൻ സൗത്ത് ഡിസ്ട്രിക്റ്റ് സൺ‌ഡേ സ്കൂൾ കൗൺസിൽ തീരുമാനിക്കുകയും അപ്രകാരം ക്രമീകരിക്കുകയും ചെയ്തു.

IPC DELHI STATE PUBLICATION BOARD

You might also like
Comments
Loading...