ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ “മെഗാ ബൈബിൾ ക്വിസ് ’20”, വിജയികളെ പ്രഖ്യാപിച്ചു

0 549

തിരുവല്ല: ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ ‘മെഗാ ബൈബിൾ ക്വിസ് – ’20 ‘, വിജയികളെ പ്രഖ്യാപിച്ചു. ഒക്ടോബർ 10, 11 തീയതികളിൽ നാല് വിഭാഗങ്ങളിലായാണ് മത്സരം നടത്തപ്പെട്ടത്. 5-7 വരെയുള്ള ക്ലാസ്സുകളുടെ (ഗ്രൂപ് A) മത്സരത്തിൽ ജെറിൻ വിൻസെന്റ് (വൈറ്റില) ഒന്നാം സ്ഥാനവും, അബിയാ റോയ് (കുറുപ്പന്തറ) രണ്ടാം സ്ഥാനവും നേടി. 8-10 വരെയുള്ള ക്ലാസ്സുകളുടെ (ഗ്രൂപ് B) മത്സരത്തിൽ
ഗിഫ്റ്റി മേരി വർഗീസ് (ചാത്തങ്കേരി), ക്രിസ്റ്റീന യോഹന്നാൻ (ഓടനാവട്ടം) എന്നിവർ യഥാക്രമം
ഒന്നും രണ്ടും സ്ഥാനക്കാരായി. 11-12 ക്ലാസ്സുകൾക്കായുള്ള ( ഗ്രൂപ് C) മത്സരത്തിൽ
റൂഫസ് റെജി (മേക്കൊഴൂർ), അബിയാ റെജി ജോയി (ഉറുകുന്ന്) എന്നിവരായിരുന്നു
ഒന്നും രണ്ടും സ്ഥാനക്കാർ.
അദ്ധ്യാപകർക്കുള്ള (ഗ്രൂപ് D) മത്സരത്തിൽ ലിഷ കുരുവിള (തിരുവല്ല ടൗൺ) ജെൻസി ടോണി (നെല്ലിക്കമൺ) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയത്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...