അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം നിധിയ ബി ചന്ദ്രന് കേരളാ യൂണിവേഴ്‌സിറ്റി ഡിഗ്രിക്ക് ഒന്നാം റാങ്ക്

0 758

നെയ്യാറ്റിൻകര : കിടാരക്കുഴി ഏ.ജി സഭാംഗമായ നിധിയ ബി ചന്ദ്രന് കേരളാ യൂണിവേഴ്‌സിറ്റിയുടെ ബി.എ.പൊളിറ്റിക്കൽ സയൻസിന് ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് നിധിയ പഠിച്ചത്. സി.എ സജീവാംഗമായ നിധിയ സഭാ തലത്തിൽ ആത്മീയ പ്രവർത്തനങ്ങളിൽ മുൻപന്തിയിലായിരുന്നു. ഏ.ജി മലയാളം ഡിസ്ട്രിക്്റ്റിലെ സണ്ടേസ്കൂൾ വാർഷിക പരീക്ഷയിൽ കഴിഞ്ഞ ഏഴു വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിട്ടുള്ള നിധിയ താലന്തു പരിശോധനകളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഭാവിയിൽ സിവിൽ സർവീസിൽ ഐ.എ.എസ് ഓഫീസർ ആകാൻ ആണ് തന്റെ ആഗ്രഹമെന്നും എല്ലാവരും തനിക്കായി പ്രാർത്ഥിക്കണമെന്നും നിധിയ അറിയിച്ചു. പിതാവ് ചന്ദ്രൻ ഓട്ടോ ഡ്രൈവറാണ്. മാതാവ് ബീന. തന്റെ ഏക മകൾ നിധിയായുടെ വിജയത്തിൽ സന്തോഷിക്കുന്നുവെന്നും കഴിഞ്ഞ കാലങ്ങളിൽ സഹായിച്ചവർക്കെല്ലാം നന്ദിയും അറിയിക്കുന്നതായി പിതാവ് ചന്ദ്രൻ പറഞ്ഞു.

Advertisement

You might also like
Comments
Loading...