എബ്രഹാം ശമുവേൽ ജോർജ്ജിനെ കേരളാ സ്റേറ് വൈ.പി.ഈ ആദരിച്ചു.

0 2,214

മുളക്കുഴ:- ലണ്ടൻ കോളേജ് ഓഫ് മ്യൂസിക്കിന്റെ ഏറവും ഉയര്‍ന്ന ഫെല്ലോഷിപ് പരീക്ഷയിൽ കീബോര്‍ഡ് പെർഫോമൻസിൽ ഒന്നാം റാങ്ക് നേടിയ എബ്രഹാം ശമുവേൽ ജോർജ്ജിനെ കേരളാ സ്റേറ് വൈ.പി.ഈ ആദരിച്ചു. 2017 ലെ ഫെല്ലോഷിപ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയാണ് എബ്രഹാം വിജയം കരസ്ഥമാക്കിയത്. കീബോര്‍ഡ് പെർഫോമൻസിൽ ഫെലോഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.
തിരുവല്ല സോണൽ വൈ.പി.ഈ ക്യാമ്പിനോടനുബന്ധിച്ചു നടന്ന പ്രത്യേക അനുമോദന സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ റവ: സി.സി.തോമസും, വൈ.പി.ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എ.റ്റി. ജോസഫും ചേർന്ന് മെമന്റോ നൽകി ആദരിച്ചു. വൈ.പി.ഈ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ. മാത്യൂ ബേബി സ്വാഗതം അറിയിച്ചു.
ഇൻഡ്യാ ദൈവസഭാ സീനിയർ ശുശ്രൂഷകനും തൊടുപുഴ ഡിസ്ട്രിക്ട് പാസ്റ്ററുമായ പാ: പി.ജി ശമുവേലിന്റെയും ലിലാമ്മ ശമൂവേലിന്റയും മകനാണ് എബ്രഹാം. വൈ.പി.ഈ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

Advertisement

You might also like
Comments
Loading...