പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് ഇലക്ഷൻ തിയതിക്ക് മാറ്റം: മേയ് 26 ൽ നിന്നും മെയ് 22ലേക്ക് മാറ്റി

0 692

പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് ഇലക്ഷൻ തിയതിക്ക് മാറ്റം: മേയ് 26 ൽ നിന്നും മെയ് 22ലേക്ക് മാറ്റി
കുമ്പനാട്: പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് പൊതുയോഗവും സംസ്ഥാന തല തെരെഞ്ഞെടുപ്പും മേയ് 26 ൽ നിന്നും മെയ് 22ലേക്ക് മാറ്റി. ഓഡിറ്റോറിയം 26 നു ലഭിക്കാൻ ബുദ്ധിമുണ്ടായതിനാലാണ് തിയതിക്ക് മാറ്റം വേണ്ടി വന്നതെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയ്സൺ സോളമൻ നല്കിയ പത്രകുറിപ്പിലൂടെ അറിയിച്ചു.

പി. വൈ. പി. എ. മീഡിയ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പ്:

കുമ്പനാട് : മുൻ നിശ്ചയിച്ച തീയതിയായ മെയ് 26നു കുമ്പനാടുള്ള ആഡിറ്റോറിയത്തിന്റേയും, അനുബന്ധ സൗകര്യങ്ങളുടേയും അപര്യാപ്തത നിമിത്തം, ഇന്നു കൂടിയ അടിയന്തിര സ്റ്റേറ്റ് എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പും, പൊതുയോഗവും മെയ് 22ലേക്ക് മാറ്റി വച്ചു. ഇതു സംബന്ധിച്ച അറിയിപ്പും, ഇലക്ഷൻ കമ്മീഷന്റെ നിയമന ഉത്തരവും കമ്മീഷനു വേണ്ടി റിട്ടേണിങ്ങ് ഓഫീസർ ഇവാ: വിൽസൺ സാമുവേൽ, സംസ്ഥാന സെക്രട്ടറി ബ്ര: ലൈജു ജോർജ് കുന്നത്തിൽ നിന്നും ഏറ്റുവാങ്ങി
സംസ്ഥാനപ്രസിഡണ്ട് സുധി ഏബ്രഹാം അദ്ധ്യക്ഷനായിരുന്നു.പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ ഇലക്ഷൻ കമ്മിഷനായിരിക്കും. ഇവാ.വിൽസൺ സാമുവേൽ, പീറ്റർ മാത്യു കല്ലൂർ എന്നിവർ റിട്ടേണിംഗ് ഓഫീസർമാരായിരിക്കും.
പ്രായപരിധി 40 വയസു വരെയുളള വർക്ക് മത്സരിക്കാം.

Advertisement

You might also like
Comments
Loading...
error: Content is protected !!