.പി എം ജി സി സൺഡേ സ്‌കൂൾ ക്യാമ്പ് ഏപ്രിൽ 25,26 തീയതികളിൽ.

0 182

Download ShalomBeats Radio 

Android App  | IOS App 

തുരുവനന്തപുരം : പി എം ജി സി സൺഡേ സ്‌കൂൾ കേരളാ സ്റ്റേറ്റ്ന്റെ ആഭിമുഖ്യത്തിൽ

ഏപ്രിൽ 25,26 തീയതികളിൽ വിദ്യാർത്ഥികൾക്കും, അദ്ധ്യാപർക്കും ആയി രണ്ട് ദിവസത്തെ റെസിഡൻഷിയൽ ക്യാമ്പ്

തിരുവനന്തപുരം വെമ്പായത്തുള്ള മ്യൂസിയും ഓഫ് ദി വേർഡിൽ വെച്ചു നടത്തപ്പെടും.

ലൈഫ് ലൈറ്റ് ഇന്റർനാഷണൽ ടീം ക്ലാസുകൾ നയിക്കും.

പിഎംജിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി .എം പാപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്ന ക്യാംപിൽ

സൺഡേ സ്കൂൾ പ്രസിഡന്റ് ബ്രദർ മാത്യു ആന്റണി അധ്യക്ഷത വഹിക്കും . സൺഡേ സ്കൂൾ സെക്രട്ടറി പാസ്റ്റർ ജോബിൻ ജോസഫിന്റെയും ട്രഷറർ അലക്സ് പി കെ യുടെയും ബ്രദർ വില്യം ജോർജിന്റെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

A Poetic Devotional Journal

You might also like
Comments
Loading...