ശാലോം ധ്വനി കർണ്ണാടക ചാപ്റ്റർ ഉദ്ഘാടനവും കന്നട ഓൺലൈൻ പത്രത്തിന്റെ പ്രകാശനവും ഇന്ന്

0 709

ബാംഗ്ലൂർ: മുൻനിര ക്രൈസ്തവ പത്രങ്ങളിലൊന്നായ ശാലോം ധ്വനിയുടെ കർണ്ണാടക ചാപ്റ്റർ ഉദ്ഘാടനവും കന്നട ഓൺലൈൻ പത്ര വെബ് സൈറ്റ് ഉദ്ഘാടനവും ഇന്ന്. വൈകിട്ട് 8.00 മണി മുതൽ 9.15 വരെ സൂം ആപ്ലിക്കേഷനിലൂടെയാണ് പ്രോഗ്രാം നടത്തപ്പെടുന്നത്. കർണ്ണാടക ചാപ്റ്റർ ഉദ്ഘാടനം റവ. റ്റി.ജെ. ബെന്നി (അസ്സിസ്റ്റൻറ് സൂപ്രണ്ട്, അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്ട്,) നിർവ്വഹിക്കും. കന്നട ഓൺലൈൻ പത്രത്തിന്റെ പ്രകാശനം നിർവ്വഹിക്കുന്നത് റവ. റ്റി.ഡി. തോമസ് (കെ.യു.പി. എഫ് പ്രസിഡന്റ്) ആയിരിക്കും. ഉത്‌ഘാടനവും തുടർന്ന് നടക്കുന്ന കാര്യപരിപാടികളും ശാലോം ധ്വനിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ തൽസമയം വീക്ഷിക്കാവുന്നതാണ്

മലയാള ഭാഷയിൽ ആരംഭിച്ച ശാലോം ധ്വനിക്ക് ഇന്ന് ലോകവ്യാപകമായി ചാപ്റ്ററുകളും പ്രതിനിധികളുമുണ്ട്. കന്നട ഭാഷയിലെ ഇദംപ്രഥമ സുവിശേഷ വിഹിത ക്രൈസ്തവ പത്രമാണ് ശാലോം ധ്വനി. ശാലോം ധ്വനിയുടെ ഹിന്ദി വിഭാഗം വടക്കേന്ത്യൻ സുവിശേഷ സ്നേഹികൾക്ക് ഒരു അനുഗ്രഹമായി വളർന്നിട്ടുണ്ട്.

ഉദ്ഘാടന സമ്മേളനത്തിന്റെ സൂം ലിങ്ക്:
ID: 94159220111
PW: shalom

Advertisement

You might also like
Comments
Loading...
error: Content is protected !!