ഇന്തോനേഷ്യയില്‍ വീണ്ടും അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; സുനാമി മുന്നറിയിപ്പ്

കഴിഞ്ഞ ശനിയാഴ്ച അനക് ക്രാക്കത്തുവ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യയില്‍ സുനാമിയുണ്ടായത്. 430 പേരാണ് സുനാമിയില്‍ കൊല്ലപ്പെട്ടത

0 1,813

ജക്കാർത്ത: ഇന്തോനേഷ്യയിലെ അനക് ക്രാക്കത്തുവ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു. അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് വീണ്ടും സുനാമി മുന്നറിയിപ്പു നല്കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച അനക് ക്രാക്കത്തുവ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യയില്‍ സുനാമിയുണ്ടായത്. 430 പേരാണ് സുനാമിയില്‍ കൊല്ലപ്പെട്ടത്.

അതിനുശേഷമാണ് ഇന്നലെ ഇതേ അഗ്നിപര്‍വതത്തില്‍ വീണ്ടും സ്ഫോടനമുണ്ടായി. ജാവ, സുമാത്ര ദ്വീപുളകള്‍ക്കിടയിലാണ് ഈ അഗ്നിവര്‍വതം. ഇന്നലെ പൊട്ടിത്തെറിയുണ്ടായ ഭാഗത്തു നിന്നും വലിയ അളവില്‍ ചാരം പുറന്തള്ളപ്പെട്ടു. ഈ മേഖലയിലൂടെയുള്ള ഗതാഗതം സര്‍ക്കാര്‍ വിലക്കി. 25 വിമാന സര്‍വീസുകള്‍ റദ്ദാക്കി. അഗ്നി വര്‍വത്തിന് അഞ്ചുകിലേ മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം വിലക്കിയിട്ടുമുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ശനിയാഴ്ചയുണ്ടായ സുനാമിയില്‍ കാണാതായ 159 പേരെ കുറിച്ച് ഇത് വരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 1500ലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. അപകട മേഖലകളില്‍ നിന്നും 20,000ത്തോളം പേരെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

You might also like
Comments
Loading...