ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയിൽ ഡോക്ടറൽ ബിരുദ ദാനം നടന്നു

0 731

ഷാർജ: ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ അക്രഡിറ്റേഷനുള്ള മിഡിൽ ഈസ്റ്റിലെ ഏക സെമിനാരിയും ചർച്ച് ഓഫ് ഗോഡ് ഗ്രേഡ് ലെവൽ IV (യു.എസ്.എ.) സ്‌ഥാപനവുമായ ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയിൽ ഡോക്ടറൽ ബിരുദ ദാനം നടന്നു.

സെപ്റ്റംബർ ഒന്നാം തീയതി വൈകുന്നേരം 6:30നു ഷാർജ വർഷിപ് സെന്ററിൽ കോവിഡ് 19 നടപടിക്രമങ്ങൾ പാലിച്ചാണ് പ്രഥമ ഡോക്ടറേറ്റ് ബിരുദദാന സെറിമണി ക്രമീകരിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

അധ്യക്ഷൻ ബിഷപ്പ് ഷാൻ മാത്യു (അസോസിയേറ്റ് ഡയറക്ടർ ജിബിഎസ്) പ്രാർത്ഥിച്ചു ആരംഭിച്ചു. സെമിനാരി അക്കാദമിക് ഡീൻ ഡോ. ടി. എം. ജോയൽ, റവ. ആൻഡ്രൂ ഡേവിഡ് തോംസണിനെ ഡോക്ടറേറ്റ് (Ph.D – Publications) നു വേണ്ടി ശുപാർശ ചെയ്തു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. തുടർന്ന് സെമിനാരി പ്രസിഡണ്ട് ഡോ. കെ. ഓ. മാത്യു നടപടിക്രമങ്ങൾ പൂർത്തിയാക്കി റവ ആൻഡ്രൂ ഡേവിഡ് തോംസണിന് ഡോക്ടറേറ്റ് നൽകി. അബുദാബിയിലെ സെന്റ് ആൻഡ്രൂസ് ചർച്ച് ചാപ്ലയിൻ ആണ് റവ ആൻഡ്രൂ ഡേവിഡ്.

കൂടാതെ യു.എ.ഇ. ലുള്ള ഭാരതീയരായ പ്രവാസികൾക്ക് വേണ്ടിയുള്ള ജനോപകാര പ്രവർത്തനങ്ങളെ കണക്കിലെടുത്തു ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് (IAS) ശ്രീ. ഇ. പി. ജോൺസന് ഹോണററി ഡോക്ടറേറ്റ് നൽകുവാനുള്ള മാനേജ്‍മെന്റ് ബോർഡ് തീരുമാനം അക്കാദമിക് ഡീൻ സദസിനെ അറിയിച്ചു. വർഷാവസാനം നടക്കുന്ന സെമിനാരിയുടെ വാർഷീക ബിരുദദാന ചടങ്ങിൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിക്കും.

മാധ്യമ പ്രതിനിധികളായി ശ്രീ. രാജു (മലയാള മനോരമ) , ശ്രീ. പ്രകാശ് (മാതൃഭൂമി) എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസ സമൂഹത്തെ പ്രതിനിധീകരിച്ചു ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ഇ. പി. ജോൺസൺ ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ പ്രവർത്തനങ്ങൾക്കു എല്ലാവിധ പിന്തുണയും അറിയിച്ചു.
പ്രസ്തുത മീറ്റിംഗിൽ സെമിനാരി രജിസ്ട്രാർ സിസ്റ്റർ നിഷ, അഡ്മിനിസ്ട്രേറ്റർ ബ്രദർ ജോസഫ് എന്നിവരെ കൂടാതെ അധ്യാപകരായ പാസ്റ്റർ ജേക്കബ്, പാസ്റ്റർ ബെനഡിക്ട്, പാസ്റ്റർ ജൂലിയസ്, പാസ്റ്റർ ഗ്ലാഡ്‌സൺ എന്നിവരും സന്നിഹിതരായിരുന്നു.

You might also like
Comments
Loading...