സാമൂഹിക വിരുദ്ധർ ഹരിപ്പാട് ചർച്ച് ഓഫ് ഗോഡിന്റെ വാതിലുകൾ തകർത്തു

0 1,131

ആലപ്പുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ ഹരിപ്പാട് ടൗൺ ചർച്ചിന്റെ വാതിലുകളും ബാത്ത് റൂമിലേക്കുള്ള പൈപ്പുകളും സാമൂഹിക വിരുദ്ധർ തല്ലി തകർത്തതായി പരാതി.വൈപിഇ കേരള സ്റ്റേറ്റ് ബോർഡ് അംഗവും പിവൈസി ആലപ്പുഴ ജില്ലാ ട്രഷറാറുമായ പാ. ചാർളി വർഗിസ് ശുശ്രൂഷിക്കുന്ന ഹരിപ്പാട് ഡാണാപ്പടിയിലുള്ള സഭയിലാണ് സംഭവം.ഒഴിഞ്ഞ മദ്യക്കുപ്പികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ സംഭവസ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്.

വിഷയത്തെ തുടർന്ന് പാ. ചാർളി പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു.പിവൈസി ദക്ഷിണമേഖല കോർഡിനേറ്റർ പാ. അനിഷ് ഉമ്മൻ എബ്രഹാം ഹരിപ്പാട് സന്ദർശിച്ച് നിയമ നടപടികൾ സ്വീകരിക്കുന്നതിനുള്ള ക്രമികരണങ്ങൾ ചെയ്തു.സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ദക്ഷിണമേഖല പിവൈസിയുടെ നേതൃത്യത്തിൽ പരാതി നൽകിയിട്ടുണ്ട്.
ദൈവമക്കൾ ഈ വിഷയത്തെ പ്രത്യേകം ഓർത്ത് പ്രാർത്ഥിക്കുമല്ലോ.

You might also like
Comments
Loading...