പത്തനാപുരം യൂ. പി. എഫ്. ഉൽഘാടനവും സംഗീത സന്ധ്യയും.

0 726

ഷാജി ആലുവിള

പത്തനാപുരം: യൂണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ (UPF) പ്രവർത്തനം പത്തനാപുരത്ത് ആരംഭിക്കുന്നു. പത്തനാപുരം താലൂക്കും ഏനാദിമംഗലം, കലഞ്ഞൂർ, എന്നീ വില്ലേജുകളിലെ ഏ. ജി, ഐ. പി. സി., ചർച്ച് ഓഫ് ഗോഡ്, ശാരോൻ ഫെലോഷിപ്പ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, ഹെവൻലി ഫീസ്റ്റ്, ബെഥേൽ ഗോസ്പൽ അസംബ്ലി തുടങ്ങി മാറ്റനേക സ്വതന്ത്ര പെന്തകോസ്ത് പ്രസ്ഥാനങ്ങളിലെ ഇരുപത്തി അയ്യായിരത്തോളം വരുന്ന വിശ്വാസി സമൂഹത്തെ ഉൾപ്പെടുത്തിയാണ് ഈ പെന്തകോസ്ത് ഐക്യവേദി ആരംഭിക്കുന്നത്. ദൈവമക്കൾ തമ്മിലുള്ള സ്നേഹവും ഐക്യതയും കൂട്ടായ്മകൾ തമ്മിൽ ഒരുമിച്ചുള്ള സഹകരണവും ബന്ധവും വരും നാളുകളിൽ സമൂഹത്തിൽ അനിവാര്യമായി വരുന്നതിനാൽ സാമൂഹിക പ്രതിബദ്ധതയോടും സുവിശേഷികരണ ലക്ഷ്യത്തോടും കൂടിയാണ് പത്തനാപുരത്ത് ഈ പ്രവർത്തനം ആരംഭിക്കുന്നത്. പത്തനാപുരം ക്രൗൺ കൺവൻഷൻ സെന്ററിൽ നവംബർ 10 ഞായർ വൈകിട്ട് 5. 30 നു റവ. ഡോ. ഐസക് ചെറിയാൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എസ്.ഐ. ഏ. ജി. ജെനറൽ സൂപ്രണ്ട് റവ. വി. ടി. ഏബ്രഹാം മുഖ്യ സന്ദേശം നൽകും. റവ. സാം ജോർജ്ജ് പ്രവർത്താനോൽഘാടനവും റവ. ഡോ. ഷിബു. കെ. മാത്യു ചാരിറ്റി പ്രവർത്തനങ്ങൾക്കു ആരംഭം കുറിക്കയും ചെയ്യും. സാംസൺ പത്തനാപുരം, സാംസൺ ചെങ്ങന്നൂർ എന്നിവർ ഉൾപ്പെട്ട ശാലേം ഗോസ്‌പൽ ടീം സംഗീത സന്ധ്യക്ക്‌ നേതൃത്വം വഹിക്കും. പ്രസിഡന്റ് ജേക്കബ് ഇട്ടി, സെക്രട്ടറി ജിനു വർഗീസ്, ട്രഷറർ ജോർജ്ജ് കുട്ടി എന്നിവരും, പബ്ലിസിറ്റി കൺവീനർമാരയി സിബു പാപ്പച്ചൻ, ഉമ്മൻ തോമസ്, ബെന്നി ചാക്കോ എന്നിവരും പ്രവർത്തിക്കുന്നു. ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി നിർധരരായ രോഗികൾക്ക് ചികിൽസാ സഹായവും ഈ സമ്മേളനത്തിൽ വിതരണം ചെയ്യും

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...