അഗ്മ മലബാർ ചാപ്റ്റർ ഉദ്ഘാടനം ജൂലൈ 16 ന്

0 1,024

കോഴിക്കോട്ട് : അസംബ്ലീസ് ഓഫ് ഗോഡ് മീഡിയ അസോസിയേഷന്റെ മലബാർ ചാപ്റ്റർ ഉദ്ഘാടനം ജൂലൈ 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് എ.ജി. ട്രിനിറ്റി വർഷിപ്പ് സെന്ററിൽ നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യാ അസിസ്റ്റന്റ് ജനറൽ സൂപ്രണ്ട് റവ.ഡോ.വി.ടി. എബ്രഹാം ഉദ്ഘാടനം നിർവ്വഹിക്കും. അഗ്മ എക്സിക്യൂട്ടീവ് അംഗം ബ്രദർ ഷാജൻ ജോൺ ഇടയ്ക്കാട്ട്, ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി  സജി മത്തായി കാതേട്ട് എന്നിവർ പ്രഭാഷണം നടത്തും. അഗ്മ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡി. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ പോൾ മാള, ഡോ.വി.ജെ. സാമുവൽ, പാസ്റ്റർ അനീഷ് എം.ഐപ്പ് തുടങ്ങിയവർ നേതൃത്വം നൽകും

You might also like
Comments
Loading...