എന്നിൽ നിറച്ച അനുഗ്രഹം

ഒരു വലയുടെ ആത്മകഥ | ജെസ് ഐസക്ക് കുളങ്ങര

0 1,404

സമയം രാത്രി ഒരുമണി കഴിഞ്ഞിരിക്കുന്നു , ചുമരിലെ അണിയിൽ തൂങ്ങി കിടന്നിരുന്ന എന്നെയും ലക്ഷ്യം ആക്കി എന്റെ യജമാനൻ നടന്നു വരുന്നു…എന്നെ തൂക്കി എടുത്തു തന്റെ തോളിൽ ഇട്ടു അദ്ദേഹം വീടിനു പുറത്തേക്കു നടന്നു….പതിവിലും നല്ല ഇരുട്ടുള്ള രാത്രി ആണ് ഇതെന്ന് എനിക്കു തോന്നി…..ഞങ്ങൾ രണ്ടുപേരും മെല്ലെ ഞങ്ങളുടെ തോണിയിലേക്കു നടന്ന് അടുത്തു…..തോണി അടുത്തപ്പോൾ എന്നെ അദ്ദേഹം തോണിയിലേക്കു ഇട്ടു എന്നിട്ടു മെല്ലെ തോണി കടലിലേക്ക് തള്ളി തുടങ്ങി , അപ്പോഴേക്കും അദ്ദേത്തിന്റെ രണ്ടു കൂട്ടുകാരും വന്നു ചേര്ന്നു അങ്ങനെ അവർ മൂന്നു പേരും ചേർന്ന് വള്ളം തള്ളി കടലിലേക്ക് വിട്ടു..ഓളത്തിന്റെ ശക്തി അനുസരിച്ചു തോണി ചാഞ്ചാടി കൊണ്ടേ ഇരുന്നു…തോണി പകുതി ആഴത്തിലേക്ക് ആയപ്പോൾ അദ്ദേഹവും തന്റെ കൂട്ടുകാരും ചാടി അതിൽ കയറി… ഞാൻ വള്ളത്തിന്റെ നടുക്ക് വിശ്രമിച്ചു…അദ്ദേഹവും കൂട്ടുകാരും ശക്തിയോടെ വള്ളം തുഴഞ്ഞു കൊണ്ടിരുന്നു….
അങ്ങനെ ഞങ്ങൾ ഏറെക്കുറെ കടലിന്റെ നടുക്ക് വന്നു…കാറ്റിനു പതിവ് ഇല്ലാത്ത ഒരു ശക്തി ഉള്ളതുപോലെ എനിക്കു തോന്നി..ഈ സ്ഥലത്തു നല്ല മീൻകൂട്ടം ഉണ്ടാവുമെന്ന് എന്റെ യജമാനന് നന്നായി അറിയാം….അപ്പോഴകും അദ്ദേഹത്തെ തുഴച്ചിൽ നിർത്തി മെല്ലെ എന്റെ അരികെ വന്നു….ഞാനും വെള്ളത്തിലേക്ക് ചാടാനുള്ള ഉത്സാഹത്തിൽ ആയിരുന്നു…അവർ 3 പേരും കൂടെ എന്നെ വെള്ളത്തിലേക്ക് വലിച്ചു എറിഞ്ഞു…..കാറ്റിന്റെ ശക്തി കൊണ്ടു ഞാൻ പതിവിലും ദൂരേക്ക്‌ തെറിച്ചു പോയി…..ഞാൻ മെല്ലെ ആഴിയുടെ ആഴത്തിലേക്ക് ഊളി ഇട്ടു പോയി എന്നിട്ടു നന്നായി എന്നെ തന്നെ ഒന്നു വിരിച്ച് അങ്ങനെ വെള്ളത്തിന്റെ ഓളത്തിൽ തെന്നി തെന്നി കിടന്നു….
.അപ്പോൾ ദാ വലിയ ഒരു അയല കൂട്ടം എന്റെ നേരെ വരുന്നത്‌ ഞാൻ കണ്ടു….ഞാൻ നന്നായി തന്നെ വിരിഞ്ഞ നിന്നു…ഇവയെല്ലാം ഞാൻ എന്റെ കണ്ണികൾക്കുള്ളിൽ ആക്കും എന്നു ഞാൻ ഉള്ളതുകൊണ്ട് തീരുമാനിച്ചു…പരമാവധി ഞാൻ എന്റെ കണ്ണികൾ വിടർത്തി നിന്നു……മുന്നിൽ വന്നു പെടുന്നതിനെ എല്ലാം കണ്ണിക്കുളിൽ ആക്കാൻ ഞാൻ ശ്രേമിച്ചു…എത്രെ എത്രെ ചാകര ഞാൻ അദ്ദേഹത്തിനു നേടി കൊടുത്തിരിക്കുന്നു…എന്റെ കണ്ണികൾ നല്ല ബലം ഉള്ളതല്ലേ..!എനിക്കു നല്ല ഉത്സാഹം തോന്നി….പക്ഷെ അടുത്തു എത്തിയപ്പോൾ എനിക്കു പിടി തരാതെ ആ മീൻകൂട്ടം വഴി മാറി പോയി……ബലം ഉള്ള കണ്ണികൾ ഞാൻ ആഞ്ഞു വിരിച്ചിട്ടും പ്രയോജനം ഉണ്ടായില്ല….. സമയം ഏറെ കഴിഞ്ഞരിക്കുന്നു….ഒറ്റ മീൻ പോലും ബലം കൂടുതൽ ഉള്ള എന്റെ കണ്ണികൾ തടഞ്ഞിട്ടില്ല എന്ന സത്യം എന്നെ വളരെ നിരാശപ്പെടുത്തി….അപ്പോഴേക്കും എന്നെ മുകളിലേക്കു അവർ വലിച്ചു കയറ്റി….എന്നിൽ ഒന്നും ഇല്ലെന്നു കണ്ടപ്പോൾ അവരുടെ മുഖത്തെ വിഷമവും അമ്പരപ്പും എനിക്കു എന്തെന്നില്ലാത്ത കുറ്റബോധം ഉളവാക്കി…

അവർ പിന്നെയും എന്നെ ആഴത്തിലേക്ക് വലിച്ചു എറിഞ്ഞു …ഞാൻ വീണ്ടും ഓളത്തിനു അനുസരിച്ചു വിരിഞ്ഞു തന്നെ നിന്നു….മണിക്കൂർ ഒന്നു കഴിഞ്ഞിരിക്കുന്ന……ഒരു ചെറിയ മീൻ പോലും എന്റെ കണ്ണിയിലേക്കു വന്നില്ല….ആകെ കുറച്ചു പായൽ മാത്രം കണ്ണിയിൽ ഉടക്കി കിടന്നു..” ഇതെന്തു പറ്റി സാദാരണ ഈ ഭാഗത്തു നല്ല മീൻകൂട്ടം ഉള്ളതാണല്ലോ ഇന്ന് ഒരു പൊടിമീൻ പോലും കാണുന്നില്ല …..ഒരു പൊടിമീൻ പോലും ഇല്ലാതെ ഞാൻ എങ്ങനെ തീരിച്ചു തോണിയിലേക്കു ചെല്ലും”…എന്നു ഓർത്തപ്പോൾ എനിക്കു നല്ല വിഷമം തോന്നി……ഈ കടലിന്റെ ആഴത്തിൽ മീൻ ഒഴിച്ചു ബാക്കി എല്ലാം എന്റെ കണ്ണികളിൽ വന്നു നിറഞ്ഞു… ..അവർ എന്നെ വീണ്ടും തോണിയിലേക്കു വലിച്ചു കയറ്റി…..

Download ShalomBeats Radio 

Android App  | IOS App 

എന്നിൽ ഒന്നും തന്നെ ഇല്ല എന്ന സത്യം അവരേയും വളരെ നിരാശപ്പെടുത്തി…എന്റെ യജമാനന്റെ മുഖത്തു ഇത്രയും നിരാശ ഞാൻ മുൻപ് കണ്ടിട്ടില്ല…… ആഴത്തിന്റെ അളവും മീനിന്റെ ചലനവും വേറേ ഏതു മുക്കുവാനേക്കാളും നന്നായി അറിയാവുന്ന അദ്ദേഹത്തിന് ഇന്നത്തെ ദിവസം നിരാശ മാത്രം ആണ് ഞാൻ സമ്മാനിച്ചത്…..
അവർ വീണ്ടും എന്നെയും കൊണ്ടു കിഴക്കു ഭാഗത്തേക്ക് തുഴഞ്ഞു….ഇത്തവണ എന്തെങ്കിലും ഇല്ലാതെ തീരിച്ചു കയറാൻ ഞാനും ഒരുക്കമല്ലായിരുന്നു….ഞാൻ വീണ്ടും ആഴത്തിലേക്ക് പതിച്ചു…..നല്ല ചാകര കിട്ടുന്ന ഇടം തന്നെ ആണ് ഇപ്പോൾ ഞാൻ വന്നിരിക്കുന്നത്…..ഒന്നും ഇല്ലാതെ തീരിച്ചു കയറേണ്ടി വരില്ല….ഞാൻ ഉള്ളിൽ ആശിച്ചു…ഞാൻ എന്നെതന്നെ ഒരിക്കൽ കൂടി നന്നായി ഉറപ്പിച്ചു…..മീൻകൂട്ടം പലതും എന്റെ നേരെ വരുണ്ടെങ്കിലും അവ എല്ലാം അടുക്കൽ എത്തുമ്പോൾ വഴുതി മാറി പോയി…..ഇനി ഒരുപക്ഷേ എന്നിൽ അടിഞ്ഞു കൂടി ഇരിക്കുന്ന പായൽ കണ്ടു കൊണ്ടു ആയിരിക്കുമോ അവ തീരിഞ്ഞു പോകുന്നത്….ഞാൻ നന്നായി ഒന്നു കുടഞ്ഞു നോക്കി…എന്നിൽ പറ്റിപ്പിടിച്ചിരിക്കുന്ന പായൽ എന്നിൽ നിന്ന് മാറാതെ നിന്നു…..ഞാൻ ആരോ ആണെന്നുള്ള ഭാവം എന്നിൽ കണ്ണികളിൽ അധികമായ അഴുക്കു മാത്രം ആണ് സമ്മാനിച്ചത്……ഞാൻ ആകെ ക്ഷീണിച്ചു എനിക്കു ഓളത്തിനു സമമായി ഒഴുകാൻ സാധിക്കുന്നില്ല….. ഒരു മീൻ പോലും യജമാനന് എന്നിൽ കൂടെ സ്വന്തമാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം എന്നിൽ അതിയായ നിരാശ ഉളവാക്കി…..പെട്ടന്ന് കോപം വരുന്ന യജമാനൻ എന്നെ എന്നേയ്ക്കുമായി ഉപേക്ഷിക്കുമോ എന്നു ഞാൻ പേടിച്ചു…..എന്ന അവർ മുകളിലേക്കു വലിച്ചു…ഇത്തവണയും എന്നിൽ നിന്ന് നിരാശ മാത്രം ആണ് അവർക്ക് ലഭിച്ചത്….ഞാൻ മുകളിൽ വന്നപ്പോൾ നേരം നന്നായി വെളുത്തു….യജമാനനും കൂട്ടുകാരും വള്ളം തീരിച്ചു കരയിലേക്ക് തുഴയുവാണ്..അവരുടെ മുകത്തുള്ള സങ്കടം എനിക്കു വായിച്ചു എടുക്കാൻ കഴിഞ്ഞു….വഞ്ചി മെല്ലെ തീരം തൊട്ടു…..

ആഴത്തിൽ ഒഴുകി നടന്നു ഞാൻ നന്നായി ക്ഷീണിച്ചിരുന്നു…..കരയിൽ എത്തിയപ്പോൾ യജമാനൻ എന്നെ കയ്യിൽ എടുത്തു വെള്ളത്തിൽ മുക്കി കഴുകികൊണ്ടിരുന്നു…..എന്റെ കണ്ണികളിൽ ഉള്ള പായൽ ഇപ്പോ ഇളകി തുടങ്ങിയിരിക്കുന്നു…..യജമാനൻ ആരോടോ സംസാരിക്കുവാണെന്നു എനിക്കു മനസ്സിലായി….ഞാൻ ഒന്ന് പൊങ്ങി അതാരാണെന്ന് നോക്കി…..ഒരു ദിവ്യനായ മനുഷ്യൻ ….ഞങ്ങളുടെ പടകിൽ ഇരുന്നു ഉപദേശിക്കുന്നു…ആ ഉപദേശങ്ങൾ കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു സമാധാനം ഉണ്ടായി….എന്നിൽ നിന്ന് പൂർണമായി എന്തോ ഇളകി പോവുന്ന പോലെ തോന്നി…അതു ചിലപ്പോ ഞാൻ എന്ന എന്റെ ഭാവം ആയിരിക്കാം…..യജമാനൻ ആ മനുഷ്യനെ ” ഗുരു ” എന്നു വിളിക്കുന്നത് ഞാൻ കേട്ടു….ആഴത്തിലേക്ക് വല ഇറക്കുവാൻ ഗുരു പറയുന്നത് ഞാനും കേട്ടു…….ഗുരുവിന്റെ വാക്ക് കേട്ട് യജമാനൻ എന്നെ വീണ്ടും ആഴത്തിലേക്ക് എറിഞ്ഞു…….എന്നാൽ ഈ സ്ഥലം മീൻകൂട്ടം അധികം ഇല്ലാത്ത സ്ഥലം ആണെന്ന് എനിക്കും യജമാനനും നന്നായി അറിയാം….പക്ഷെ ഗുരു വിന്റെ വാക്ക് അനുസരിച്ചു ഞാനും ആഴത്തിലേക്ക് ഊർന്നു പോയി……പെട്ടന്നു ആരോ വിളിച്ചു ചേർത്തതു പോലെ ഒരു വലിയ മീൻകൂട്ടം എന്നിലേക്ക് വന്നു ചേർന്നു…പലതരത്തിൽ ഉള്ള മീനുകൾ…..ഞാൻ ഈ കടലിൽ എത്രയോ വർഷം ഒരു കെണി ആയിട്ടു ഇരുന്നെങ്കിലും ഇത്രയും വലിയ മീനുകളെ കാണുന്നത് ആദ്യമായിട്ടാണ്…..എന്നിലേക്ക് മീൻകൂട്ടം ഒരുപാട് വന്നു ചേർന്നു….എന്റെ കണ്ണികൾ പൊട്ടിപോകറായി….എങ്കിലും ഗുരുവിന്റെ ഉപദേശം എന്നിലെ കണ്ണികളെ പൊട്ടാത്ത നിർത്തി….എനിക്കു ഭാരം കൂടുതലായി തോന്നി…..എന്റെ യജമാനനും കൂട്ടുകാർക്കും എന്നെ പിടിച്ചു അടുപ്പിക്കാൻ കഴിയാതെ വന്നു….പിന്നെ വേറെ ആരാക്കയോ വന്നു അവരും കൂടി ചേർന്നു പിടിച്ചാണ് എന്നെ പടകിൽ എത്തിച്ചത്…..ഇത്രെയും വലിയൊരു ചാകര എനിക്കു ഇതുവരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലർന്നു…അതുപോലെ ഉള്ള പെരുത്ത മീൻകൂട്ടം…. സന്തോഷം കൊണ്ട് എന്റെ ഉള്ളം നിറഞ്ഞു….ഞാൻ നോക്കുമ്പോൾ എന്റെ യജമാനൻ ഗുരുവിന്റെ മുന്നിൽ മുട്ടുകുത്തി കരയുന്ന ഞാൻ കണ്ടു……അപ്പോഴേക്കും മറ്റുള്ള ആളുകൾ എന്നിൽ ഉള്ള മീൻ പെറുക്കാൻ വന്നു…ആ വലിയ തിരക്കിന്റെ ഇടയിൽ എന്റെ യജമാനൻ ആ ഗുരുവിനെ അനുഗമിക്കുന്നത് ഞാൻ കണ്ടു……എന്റെ അഹംഭാവവും, അഴുക്കുകളും കളഞ്ഞ ആ ഗുരുവിന്റെ വചനങ്ങൾ ഞാൻ നന്ദിയോടെ ഓർത്തു …ഇനി ഉള്ള ജീവിതത്തിൽ ഒരുപാടു ചാകര സ്വന്തമാക്കാൻ എനിക്കു ഈ ഉപദേശങ്ങൾ കൊണ്ടു സാധിക്കും……യജമാനന്റെ തീരുമാനം ആണ് ശെരി…മനസ്സു കൊണ്ടു ഞാൻ അതു അംഗരിക്കുന്നു. .അല്ലെങ്കിലും ഇങ്ങനെ ഉള്ള ഒരു ഗുരുവിനെ അനുഗമിക്കാൻ ആരാണ് ആഗ്രഹിക്കാത്തത് ………ഇതിലും വലിയ മീനുകളെ പിടിക്കാൻ എന്റെ യജമാനന് കഴിയട്ടെ എന്നു ആശംസിക്കുന്നു……………ഇന്ന് ഞാൻ പറയുന്നു എനിക്കു ഈ കടലിൽ നേടാൻ സാധിച്ചത് മുഴവനും എന്റെ ഗുരുവിന്റെ കൃപ കൊണ്ടാണ്…ഇനിയുള്ള നാളും ആ കൃപ മതി…….

സ്നേഹത്തോടെ
പത്രോസിന്റെ വല

You might also like
Comments
Loading...