ഡോ വിനിൽ പോൾ
പി വൈ പി എ സമ്മേളനത്തിൽ പ്രസംഗിക്കുന്നു.

0 348

വൈക്കം: ഐപിസി വൈക്കം സെൻ്റർ കൺവൻഷനിൽ നടക്കുന്ന യുവജന സമ്മേളനത്തിൽ സാമൂഹിക ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോ വിനിൽ പോൾ പ്രസംഗിക്കുന്നു. മാർച്ച് 19 ശനി ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെ കുറുപ്പന്തറ, മാൻവെട്ടം ഐപിസി പെനിയേൽ ചർച്ച് ഗ്രൗണ്ടിലാണ് സമ്മളനം. “മിഷണറി ചരിത്രത്തിലെ കാണാപ്പുറങ്ങൾ ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിക്കും. അനുബന്ധ ചർച്ചയും നടക്കും.


ന്യൂഡൽഹി ജവഹർലാൽ നെഹ്റു യുണിവേഴ്‌സിറ്റിയിൽ സെൻ്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ മോഡേൺ ഹിസ്റ്ററിയിൽ കേരളത്തിലെ അടിമ കച്ചവടവും അതിനെതിരെയുള്ള നിയമങ്ങളും എന്ന വിഷയത്തിലാണ് വിനിൽ പോൾ ഗവേഷണം നടത്തിയത്. കണ്ണൂർ അഞ്ചരക്കണ്ടിയിലുള്ള ബിഎംഎസ് മിഷനറിമാരുടെ പ്രവർത്തനങ്ങളും മധ്യകേരളത്തിൽ, പ്രത്യേകിച്ച് മുണ്ടക്കയം മേഖലകളിൽ സിഎംഎസ് മിഷനറിമാർ നടത്തിയ പ്രവർത്തനങ്ങളാണ് പഠനവിഷയമാക്കിയത്. ക്രൈസ്തവ മിഷണറിമാർ കേരളത്തിൻ്റെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ അടിമുടി പരിഷ്ക്കരിച്ച അറിയപ്പെടാത്ത ചരിത്രം ഇതോടെ വെളിച്ചം കാണുകയായിരുന്നു. സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും വേണ്ടിയുള്ള അടിമജനതയുടെ പോരാട്ടത്തിൻെറ ചരിത്രം ഡോ.വിനിൽ അവതരിപ്പിച്ചപ്പോൾ പൊളിഞ്ഞുവീണത് ചരിത്രമെഴുത്തിലെ വ്യാജനിർമ്മിതികളും വക്രീകരണ ശ്രമങ്ങളും ആണ്.

Download ShalomBeats Radio 

Android App  | IOS App 

ജാതി അടിമത്വം കൊളോണിയൽ ഇറക്കുമതിയാണെന്ന സംഘപരിവാർ പ്രചാരണങ്ങളെ അട്ടിമറിച്ച ശ്രീ.വിനിലിൻ്റെ രചനകൾ പുനർവായന ആവശ്യപ്പെടുന്ന പ്രമേയങ്ങളാണ്.
വ്യവസ്ഥാപിത ഭൂപടത്തിൻ്റെ പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന ബഹിഷ്കൃത ജനതയുടെ സൂഷ്മ രാഷ്ട്രീയ ചരിത്രം വിവരിക്കുന്ന ” അടിമകേരളത്തിൻ്റെ അദൃശ്യ ചരിത്രം ” എന്ന ഗ്രന്ഥത്തിൻ്റെ അഞ്ചാം പതിപ്പ് ഡീസി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
മിഷണറി പുരാശേഖരങ്ങളുടെ ആധികാരികതയിൽ കേരളത്തിൻ്റെ കീഴാളപക്ഷ ചരിത്ര രചനയും വീണ്ടെടുപ്പിൻ്റെ പാഠങ്ങളും ഡോ.വിനിൽ മനോഹരമായിട്ടാണ് അവതരിപ്പിക്കുന്നത്.
ജർമ്മനിയിൽ നടന്ന അന്തർദേശീയ ചരിത്ര കോൺഫറൻസ്, കേരളാ ഹിസ്റ്ററി കോൺഫറൻസ് എന്നീ വേദികളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. ഇൻ്റർനാഷണൽ ജേണലുകൾ , ആനുകാലികങ്ങൾ തുടങ്ങിയവയിൽ നിരന്തരം എഴുതാറുണ്ട് മിഷനറി പ്രസ്ഥാനത്തിൻ്റെ അറിയപ്പെടാത്ത ചരിത്രം ഏഷ്യാനെറ്റ് പരമ്പരയായി പ്രക്ഷേപണം ചെയ്തിട്ടുണ്ട്.


കേരളത്തിൽ വ്യാപകമായി സംഘടിപ്പിച്ച സാക്ഷി അപ്പോളജറ്റിക് സെമിനാറിലെ മുഖ്യ പ്രഭാഷകനായിരുന്നു. പരുമല പള്ളിയിൽ നടത്തിയ ഗ്രിഗോറിയൻ പ്രഭാഷണം, മാരാമൺ കൺവെൻഷൻ്റെ യുവവേദിയിൽ നടത്തിയ പ്രഭാഷണം എന്നിവയെല്ലാം ശ്രോതാക്കളിൽ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്.

You might also like
Comments
Loading...