ഐ പി സി മേഖല സോദരി സമാജം ഭാരവാഹികൾ

0 238

വാർത്ത: സാജൻ ഈശോ ,പ്ലാച്ചേരി

കൊട്ടാരക്കര: മേഖല സോദരി സമാജം ഭാരവാഹികളായി സഹോദരിമാരായ കുഞ്ഞമ്മ ബഞ്ചമിൻ വർഗീസ് , അടൂർ (പ്രസിഡന്റ് ) ജെസ്സി തോമസ്, അഞ്ചൽ ( വൈസ് പ്രസിഡന്റ്), സുബി ജോൺസൻ, പത്തനാപുരം (സെക്രട്ടറി), മിനി ജോസ്, പുനലൂർ (ജോയിന്റ് സെക്രട്ടറി), എലിക്കുട്ടി ഡാനിയേൽ, കൊട്ടാരക്കര (ട്രഷറർ).

Download ShalomBeats Radio 

Android App  | IOS App 

സംസ്ഥാന കൗൺസിൽ അംഗങ്ങളായി സഹോദരിമാരായ
ആലീസ് ജോൺ റിച്ചാർഡ്, കൊല്ലം, മിനി ബിജുമോൻ കലയപുരം, ഗ്രേസി ബിജു പെരിനാട്, അന്നമ്മ മാത്യു പത്തനാപുരം. എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.

മാർച്ച് 15 ന് കൊട്ടാരക്കര ബെർശേബ ഐ പി സി സഭയിൽ നടന്ന വാർഷീക പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മേഖല പ്രസിഡന്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് അദ്ധ്യക്ഷനും , മേഖല വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ റിച്ചാർഡ് ഇലക്ഷൻ ഓഫിസറും ആയിരുന്നു. പാസ്റ്റർ ഡേവിഡ് ജോർജ് മുഖ്യസന്ദേശം നല്കി.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞമ്മ ബഞ്ചമിൻ റിട്ട. ടീച്ചറും കൊട്ടാരക്കര മേഖല പ്രസിഡന്റും ഐ പി സി മുൻ ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബഞ്ചമിൻ വർഗീസിന്റെ സഹധർമ്മിണിയാണ്.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുബി ജോൺസൻ വെച്ചുചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരി അധ്യാപികയും ഐ പി സി ഏഴംകുളം സഭാ ശുശ്രൂഷകൻ ജോൺസൻ മാത്യുവിന്റെ സഹധർമ്മിണിയുമാണ്.

Advertisement

You might also like
Comments
Loading...