ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സി.എ.യുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ രക്തദാന ക്യാമ്പ്

0 1,014

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ 2021 ജൂൺ 15-ാം തീയതി ചൊവ്വാഴ്ച, തിരുവനന്തപുരം മെഡിക്കൽ കോളജ് ബ്ലഡ്‌ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തപ്പെടും. രാവിലെ 8.30 ന് പ്രാർത്ഥിച്ച് രക്തദാനം ആരംഭിക്കും. വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നിശ്ചിത കാലത്തേക്ക് രക്തം ദാനം ചെയ്യുവാൻ കഴിയില്ല. ഇത് രക്തദാതാക്കളുടെ എണ്ണം കുറക്കുമെന്ന ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ, രക്തം ദാനം ചെയ്യാൻ യുവജനങ്ങൾ മുന്നോട്ട് വരണമെന്ന് കേരളാ മുഖ്യമന്ത്രി നടത്തിയ ആഹ്വാനത്തോടുള്ള പ്രതികരണമായി 18നും 45നും ഇടയിലുള്ള സി. എ അംഗങ്ങൾ വാക്സിനേഷനു മുൻപായി രക്തം ദാനം ചെയ്യുവാൻ ഡിസ്ട്രിക്റ്റ് സിഎ കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു.

മെയ് മാസം പ്രാരംഭം മുതൽ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള രക്തദാനം നിർവഹിക്കാൻ കഴിയുന്ന ജില്ലാ ഗവൺമെൻ്റ് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും സി.എ അംഗങ്ങൾ രക്തം ദാനം ചെയ്തു വരികയാണ്. സി.എ അംഗങ്ങൾ ഇതിനു മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിട്ടുണ്ട്. പാസ്റ്റർ യു.സാമിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു. രക്തം ദാനം ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രം AGMDC.CA.Blood Donors ഗ്രൂപ്പുമായി ബന്ധപ്പെടുക (നെഗറ്റീവ് ഗ്രൂപ്പുകൾക്ക് മുൻഗണന).

കൂടുതൽ വിവരങ്ങൾക്ക്:
പാ. സാം ഇളമ്പൽ (+91 90374 23463),
പാ. അരുൺ കുമാർ (+91 9656634925),
പാ. സാബു റ്റി. സാം (+91 77361 21105),
ബ്ര. ജോൺസൻ W.D. (+91 94471 25572).

You might also like
Comments
Loading...