കേരളത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ ദൈവശാസ്ത്ര ബിരുദ കോഴ്സുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി

0 2,335

തൃശൂര്‍: കേരളത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ സ്റ്റഡീസില്‍ (ദൈവശാസ്ത്രം) ബിരുദ പഠനത്തിനു കാലിക്കട്ട് സര്‍വ്വകലാശാലയില്‍ വഴിയൊരുങ്ങുന്നു. പ്രസ്തുത പഠനത്തിനുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസ് യൂണിവേഴ്‌സിറ്റി രൂപീകരിച്ചു. ക്രിസ്ത്യൻ ദൈവശാസ്ത്രം, തത്വശാസ്ത്രം എന്നിവയിൽ ശാസ്ത്രീയവും വൈജ്ഞാനികവുമായ ഗവേഷണത്തിലും പഠനത്തിലും ഏർപ്പെടുന്നതിനു മികച്ച വഴിയൊരുക്കുകയാണ് ലക്ഷ്യം. ക്രിസ്റ്റ്യന്‍ സ്റ്റഡീസില്‍ ബി.എ. ബിരുദം ഈ വര്‍ഷം തന്നെ മണ്ണുത്തി ഡോണ്‍ ബോസ്‌കോ കോളജില്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നു ക്രിസ്ത്യന്‍ ചെയര്‍ ഡയറക്ടര്‍ റവ.ഡോ. പോള്‍ പുളിക്കനും, ചെയര്‍ ഗവേണിംഗ് ബോഡി മെമ്പര്‍ മാര്‍ട്ടിന്‍ തച്ചിലും അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളറായ ഡോ. പി.ജെ. വിന്‍സെന്റ് ആണ് ബോര്‍ഡിന്റെ അധ്യക്ഷന്‍. റവ. ഡോ. പോള്‍ പുളിക്കന്‍ (ക്രിസ്ത്യന്‍ ചെയര്‍ ഡയറക്ടര്‍), ഫാ. രാജു ചക്കനാട്ട് (ഡോണ്‍ബോസ്‌കോ കോളജ്, മണ്ണുത്തി), സിസ്റ്റര്‍ ഡോ. ഷൈനി ജോര്‍ജ് (ഹോളിക്രോസ് കോളജ്, കോഴിക്കോട്), റവ.ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത് (സെന്റ് തോമസ് കോളജ്, തൃശൂര്‍), റവ.ഡോ. ജോളി ആന്‍ഡ്രൂസ് (ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട), റവ.ഡോ. പോളച്ചന്‍ കൈത്തോട്ടുങ്ങല്‍ (നൈപുണ്യ കോളജ്, കൊരട്ടി), ഡോ. ജോഷി മാത്യു (പഴശിരാജാ കോളജ്, പുല്‍പ്പള്ളി), റവ.ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍ (ഗവ. കോളജ്, തിരുവനന്തപുരം), ഡോ. മിലു മരിയ (പ്രജ്യോതി കോളജ്, പുതുക്കാട്) എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.

You might also like
Comments
Loading...