തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ജൂൺ 13 ന് കുട്ടികൾക്കായുള്ള പ്രാർത്ഥനാദിനം നടത്തപ്പെടുന്നു

0 403

തിരുവല്ല: ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമായി 4 മുതല്‍ 14 വരെ പ്രായത്തിലെ കുട്ടികൾക്കായി, 2021 ജൂൺ 13 ഞായറാഴ്ച സഭായോഗത്തോടനുബന്ധിച്ച് തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാര്‍ത്ഥനാദിനം നടത്തപ്പെടും.
കുട്ടികള്‍ നേരിടു പ്രധാന വെല്ലുവിളികളായ ബാലപീഢനം, ബാലവേല, കോവിഡ് കാലത്തു കുഞ്ഞുങ്ങൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളെയോര്‍ത്ത് ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് സഭകള്‍ ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കാളികളാകും.

സുവിശേഷത്തോട് അനുകൂലമായി പ്രതികരിക്കുന്ന ഏറ്റവും അനുയോജ്യമായ പ്രായപരിധിയാണ് 4 മുതല്‍ 14 വയസ് വരെയുള്ളത്. ഈ പ്രായക്കാര്‍ രക്ഷിക്കപ്പെടുവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അവരെ ലക്ഷ്യമാക്കുകയെന്നതാണ് 4/14 വിന്‍ഡോ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നമ്മുടെ സഭകളിലെ സജീവ അംഗങ്ങളില്‍ 80% പേരും രക്ഷിക്കപ്പെത് പതിനാല് വയസിനുള്ളിലോ അന്നുകേട്ട ദൈവവചനം പിന്നീട് രക്ഷയിലേക്ക് നയിച്ചതോ ആണെതാണ് ശരിയായ കണക്ക്. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഒരു കുട്ടി യേശുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുന്നില്ലെങ്കില്‍ പിന്നീടുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

വാര്‍ത്താമാധ്യമങ്ങളും പരസ്യങ്ങളും ഈ പ്രായക്കാരെ ലക്ഷ്യമാക്കിക്കൊണ്ടിരിക്കുന്ന വർത്തമാന ലോകത്തില്‍ അവരെ ലക്ഷ്യമാക്കുകയെന്ന സഭയുടെ ഉത്തരവാദിത്വത്തെ ഉണര്‍ത്തുവാനും സുവിശേഷ സംഘടനകള്‍ അവരെ ദൈവവചനവുമായ് സന്ധിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് 4/14 വിന്‍ഡോ പ്രാര്‍ത്ഥനാ ദിനം ലക്ഷ്യമിടുന്നത്. ദേശീയ പ്രാധാന്യമുള്ള വിഷയമെന്ന നിലയില്‍ കട്ടികള്‍ക്കായി പ്രാര്‍ത്ഥനാ ചങ്ങലകള്‍ രൂപീകരിക്കുവാനുള്ള പ്രയത്‌നങ്ങളും തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തികൊണ്ടിരിക്കുന്നു. പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും, പവര്‍പോയിന്റ് പ്രസന്റേഷനും താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ദയവായി ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 96562 17909, +91 97456 47909.

Advertisement

You might also like
Comments
Loading...