700 വർഷം പഴക്കമുള്ള പള്ളി;ഇനി മുതൽ മ്യൂസിയം

0 568

ഇസ്താംബൂള്‍: തുർക്കിയിലെ വടക്ക് കിഴക്കൻ പ്രവേശയിയിലെ ട്രബ്സോന്നിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 700 വർഷം പഴക്കമുള്ള സെന്റ് മൈക്കിൾസ് ദേവാലയം, രാജ്യത്തെ നയിക്കുന്ന തയിബ് എർദോഗൻ സർക്കാർ മ്യൂസിയമാക്കി മാറ്റി. ഇനി മുതൽ ‘ഓർത്താമല്ലേ’ എന്ന പേരിൽ ആയിരിക്കും ഈ മ്യൂസിയം അറിയപ്പെടുക. 11ന്നാം നൂറ്റാണ്ട് മുതലുള്ള ദേവാലയത്തെ മ്യൂസിയമാക്കാനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുൻ മേയർ സെഫിക്ക് തുർക്ക്മാന്റെ കാലത്താണ് ആരംഭിച്ചത്. സാംസ്കാരിക, ടൂറിസം വകുപ്പുമായി ചേർന്നാണ് മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി നിരവധി ദേവാലയങ്ങൾ മ്യൂസിയങ്ങളായും, മ്യൂസിയങ്ങൾ മോസ്ക്കുകളായും തുർക്കി സർക്കാർ മാറ്റിയിട്ടുണ്ട്. മ്യൂസിയമായി നിരവധി വർഷം പ്രവർത്തിച്ച സുപ്രസിദ്ധ ക്രൈസ്തവ ദേവാലയമായിരുന്ന ഇസ്താംബൂളിലെ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പള്ളിയെ മ്യൂസിയമാക്കി മാറ്റുന്നതിനായി സാംസ്കാരിക, ടൂറിസം മന്ത്രാലയവുമായി ചേര്‍ന്നാണ് സംയുക്ത പദ്ധതി തയാറാക്കിയതെന്ന് അക്കാബാത്ത് മേയർ ഒസ്മാൻ നൂറി എക്കിം അനാഡോളു പ്രസ്താവിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...