തുറസായ സ്ഥലം വിവാഹവേദിയാക്കി; പാസ്റ്റർ സെബാസ്റ്റ്യനെയും പ്രിൻസിയെയും ദൈവം കൂട്ടിയോജിപ്പിച്ചു.

0 2,872

തലപ്പാടി: സംസ്ഥാന അതിർത്തി പാതയോരത്ത് സ്വർഗ്ഗം അനുഗ്രഹിച്ച നടന്ന വിവാഹം ശുശ്രുഷ. ഒരുപക്ഷെ ചരിത്രത്തിലേ തന്നെ ആദ്യ പെന്തെകൊസ്ത് വിവാഹം ശുശ്രഷ. കേവലം 20 മിനിറ്റ് മാത്രം ദൈർക്യമുണ്ടായിരുന്ന ശുശ്രുഷയിൽ വിവാഹ നിശ്ചയതിനൊപ്പം വിവാഹവും ഒരുമിച്ച് നടന്നു.

മംഗലാപുരം നെഞ്ചുർ പരേതനായ ജോസഫിന്റെയും അന്നംക്കുട്ടിയുടെയും മകൻ പാസ്റ്റർ സെബാസ്റ്റ്യനും, കാസറഗോഡ് കാഞ്ഞിരപ്പൊയിൽ യു.കെ പീറ്ററിന്റെയും ലാലിയുടെയും മകൾ പ്രിൻസിയുമാണ്, ഓഗസ്റ്റ് മാസം 6ആം തീയതി (ഇന്നലെ) കൊച്ചി – മുംബൈ ദേശിയപാതയിലെ സംസ്ഥാന അതിർത്തിയിലെ തലപ്പാടിയിലെ പൊതുസ്ഥലത്ത് വെച്ച്‌ ദൈവനാമത്തിൽ വിശുദ്ധ വിവാഹം ചെയ്തത്. കുറ്റ്യാടി ഏ.ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.ടി.തോമസ് വിവാഹ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി വധുവരന്മാരെ ആശീർവദിച്ചു. കഴിഞ്ഞ ഏപ്രിൽ 7ന് പ്രിൻസിയുടെ ഭവനത്തിൽ വച്ച് വിവാഹ നിശ്ചയവും തുടന്ന് ഏപ്രിൽ 27 ന് സെബാസ്റ്റ്യൻ്റെ ഭവനത്തിൽ വെച്ച്‌ വിവാഹവും നടത്താനായിരുന്നു ഇരുകൂട്ടരും ആലോചിച്ചു തീരുമാനിച്ചിരുന്നത്. അതിന് അനുബന്ധമായി ഇരുവരുടെയും ബന്ധുമിത്രാതികളെ അറിയിക്കുകയും ഒപ്പം അവരെ ക്ഷണിക്കുകയും കാര്യങ്ങളെല്ലാം ക്രമീകരിക്കുകയും ചെയ്തപ്പോഴാണ് ലോക്ഡൗൺ മൂലമുണ്ടായ പ്രത്യേക സാഹചര്യം നിമിത്തം പറഞ്ഞുറപ്പിച്ച തിയതിയിൽ വിവാഹം നടത്താൻ കഴിയാതെ വന്നത്. പിന്നിട് തിയതികൾ പലതും അങ്ങോട്ടും ഇങ്ങോട്ടും മാറ്റാൻ ശ്രമിച്ചെങ്കിലും, ഒടുവിൽ ദൈവഹിതം മറ്റൊന്ന് ആയിരുന്നു. ഒടുവിൽ ഓഗസ്റ്റ് മാസം 6ആം തീയതി പ്രിൻസിയുടെ ഭവനത്തിൽ വച്ച് വിവാഹം നടത്താൻ ധാരണയായത്. അതിന് വേണ്ടി, കോവിഡ്-19 ജാഗ്രതാ പോർട്ടിൽ രജിസ്റ്റർ ചെയ്ത് പാസ്സെടുക്കുന്നതിനുള്ള നടപടികൾ ചെയ്തുവെങ്കിലും വിവാഹത്തലേന്ന് വരെ വരനും കുടുംബത്തിനും അനുമതി ലഭിചിരുന്നില്ല. തലേന്ന് വൈകീട്ട് കലട്രേക്റ്റുമായി ബന്ധപ്പെട്ടപ്പോൾ പാസ് ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് അറിഞ്ഞതോടെ എല്ലാ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും കരിനിഴൽ വീണു. എന്തു ചെയ്യണമെന്നറിയതെ അങ്കലാപ്പിലായി ഇരു കുടുംബങ്ങളും.
പ്രതികൂല സാഹചര്യങ്ങളാണ് മുന്നിലെങ്കിലും പറഞ്ഞുറപ്പിച്ച ദിവസം തന്നെ സംസ്ഥാന അതിർത്തി പങ്കിടുന്ന പാതയോരം വിവാഹവേദിയായി കണക്കാക്കി ശുശ്രൂഷ നടത്താമെന്ന് ഇരുകൂട്ടരും തീരുമാനിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...