5 സമാന്തര പരിഭാഷകളുമായി മലയാളം ബൈബിള്‍ ആപ്പ് പുറത്തിറങ്ങി

0 1,240

കോട്ടയം :  3 സമാന്തര മലയാളം പരിഭാഷകളും, കൂടാതെ ഇംഗ്ലീഷ്, ഹിന്ദി സമാന്തര പരിഭാഷകളും, ഓഡിയോ ബൈബിളും ഉള്‍പെടുത്തി മലയാളം ബൈബിള്‍ ആപ്പ് അപ്ഡേറ്റ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. 1910 സത്യവേദപുസ്തകം (ബെഞ്ചമിന്‍ ബൈയലി പരിഭാഷ), ഈസി ടു റീഡ്  വെര്‍ഷന്‍  (2000 ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍), ഇന്ത്യന്‍ റിവൈസ്ഡ് വെര്‍ഷന്‍ (2017 ഫ്രീ ബൈബിള്‍സ് ഇന്ത്യ) എന്നീ പരിഭാഷകള്‍ ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. നിലവില്‍ ഒരു ലക്ഷത്തില്‍ പരം ഉപയോക്താക്കള്‍ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുന്നു.

ഇന്റഗ്രേറ്റഡ് ഓഡിയോ ബൈബിള്‍ മലയാളത്തില്‍ ലഭ്യമാക്കിയ ആദ്യ ബൈബിള്‍‍ ആപ്പ് ആണിത്.

ഡൌണ്‍ലോഡ് ലിങ്ക് :
 
 
 ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം ബൈബിള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണുകളില്‍ ഓഫ്ലൈന്‍ ആയി വായിക്കാംവായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന്‍ കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന്‍ ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ ലളിതമായ ഇന്‍റര്‍ഫേസ്, അനായാസം വായിക്കാവുന്ന മലയാളം യൂണികോഡ് ഫോണ്ട്സമാന്തര ഇംഗ്ലീഷ് – ഹിന്ദി പരിഭാഷകളും (Parallel English-Hindi Bibles), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.

മലയാളത്തില് ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്സുകള് ഒരു കുട കീഴില് സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്ത്തനം ആരംഭിച്ച www.GodsOwnLanguage.com എന്ന വെബ്സൈറ്റിന്റെ പിന്നണി പ്രവര്ത്തകരുടെ ശ്രമഫലമായാണ് മലയാളം ബൈബിൾ സൗജന്യ ഓൺലൈ൯ ആപ്ലിക്കേഷന് രൂപത്തില് പുറത്തിറങ്ങിയത്. ഈ ബൈബിള് ഓണ്ലൈന് വായിക്കുവാനും, നിങ്ങളുടെ വെബ്സൈറ്റ് / ബ്ലോഗ്ഗില് സൗജന്യമായി ആഡ് ചെയ്യുവാനും സന്ദര്ശിക്കുക : http://www.godsownlanguage.com/mal/Bible

ആപ്പ് ഡൌണ്‍ലോഡ് ലിങ്ക് : 
 
 

 

Advertisement

You might also like
Comments
Loading...
error: Content is protected !!