എ.ജി മലബാർ ഡിസ്ട്രിക്ട് സി.എ ഒരുക്കുന്ന യൂത്ത് മീറ്റ് -2020

0 532

വാർത്ത : അശ്വന്ത് കോഴിക്കോട്

കോഴിക്കോട്: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മലബാർ ഡിസ്ട്രിക്ട് യുവജന വിഭാഗമായ സി.എ യുടെ നേതൃത്വത്തിൽ വയനാട്ടിൽ യൂത്ത് മീറ്റ്-2020 സംഘടിപ്പിക്കുന്നു. മാനന്തവാടിയിലെ മോറിയാമല ക്യാമ്പ് സെന്ററിൽ വച്ച് മെയ് 4 മുതൽ 6 വരെയാണ് ക്യാമ്പ്. യുവജനങ്ങളെ ആധുനിക കാലഘട്ടത്തിൽ ശക്തരാക്കി നിലനിർത്തുന്നതിനും, പരിശുദ്ധാത്മ നിറവോടെ ദൈവരാജ്യ വ്യാപ്തിക്കായി അവരെ ഉപയോഗപ്പെടുത്തുന്നതിനുമായുള്ള ക്‌ളാസ്സുകളും, പരിശീലനങ്ങളും ഈ ക്യാമ്പിലൂടെ നൽകും. സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ്‌ ഗോഡ്‌ സൂപ്രണ്ട് റവ.ഡോ. വി. ടി ഏബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡോ. കെ.പി സജികുമാർ, റവ. ജെയ്‌സ് പാണ്ടനാട്, റവ. ലിൻസൺ സാമുവേൽ ക്‌ളാസ്സുകൾ നയിക്കും. മലബാർ ഡിസ്ട്രിക്ട് കൗൺസിൽ അംഗങ്ങളും മറ്റു ദൈവദാസൻമാരും സന്നിധാനയിരിക്കും. സംഗീത ശുശ്രൂഷകൾക്കും, ആരാധനക്കും നേതൃത്വം നൽകുന്നത് ഡോ. ബ്ലസ്സൻ മേമനയും, ദി അസ്സെൻറ് ബാന്റ് മുബൈയുമാണ്. പബ്ലിസിറ്റി കൺവീനർമാരായി പാസ്റ്റർ ജോബിദാസ് മാനന്തവാടി, പാസ്റ്റർ സുനിൽ ഇരിട്ടി എന്നിവർ പ്രവർത്തിച്ചു വരുന്നു. മലബാർ ഡിസ്ട്രിക്ട് സി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് ഈ ക്യാമ്പിനുവേണ്ടി നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9747917785, 9847394492

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...