ഹെവൻസ് കിച്ചൺ: ഇംഗ്ലണ്ടിൽ നിന്നൊരു കോവിഡ്കാല കരുതൽ വാർത്ത

0 468

ഡർഹാം: ഇംഗ്ലണ്ടിലെ ഡർഹാമിലുള്ള “ഗ്രേറ്റ് ലംലി മെതഡിസ്റ്റ് ചർച്ചും” സമൂഹവും കഴിഞ്ഞ ആറുമാസമായി 5,000 ഓളം ആളുകൾക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നു. കൗണ്ടി കൗൺസിലർ അലൻ ബെല്ലിന്റെ ടെലിഫോൺ കോളിനെ തുടർന്നാണ് ചർച്ച് “ഹെവൻസ് കിച്ചൺ” എന്ന സേവനം പ്രവർത്തനം വിശാലമാക്കായത്.

Download ShalomBeats Radio 

Android App  | IOS App 

ഈ വില്ലേജ് ചർച്ച് മുമ്പുതന്നെ ഗ്രാമത്തിലെ ദുർബലരും പ്രായമായവരുമായ നൂറ്റിമുപ്പതോളം പേർക്ക് ആഴ്ചയിൽ രണ്ടുതവണ ഭക്ഷണം നൽകിയിരുന്നു. കൊറോണക്കാലത്തെ ആവശ്യം കൈകാര്യം ചെയ്യുന്നതിനായി രണ്ടാമത്തെ അടുക്കള ഉടൻ തുടങ്ങി, പ്രാദേശിക കമ്മ്യൂണിറ്റി സെന്റർ സഹായത്തിനായി ചേർന്നു.

സോഷ്യൽ മീഡിയ വഴി ഈ കാര്യം ഗ്രേറ്റ് ലംലി ചുറ്റുപാടിൽ പരന്നപ്പോൾ, ചുറ്റുമുള്ള അയൽക്കാരും കുടുംബങ്ങളും സുഹൃത്തുക്കളും ഈ സംരംഭത്തിൽ പങ്കാളികളായി; 50-ലധികം ആളുകൾ സന്നദ്ധ പ്രവർത്തകരായി മാറി.

പദ്ധതി വളർന്നതനുസരിച്ച് പ്രാദേശിക ഫുട്ബോൾ ക്ലബ്, കൗണ്ടി കൗൺസിലർമാർ, പാരിഷ് കൗൺസിൽ, ചാരിറ്റികൾ, ഷോപ്പുകൾ, ബിസിനസുകൾ, പള്ളി, ഉദാരമായ വ്യക്തിഗത സംഭാവനകൾ എന്നിവയുൾപ്പെടെ എല്ലാ ദിശകളിൽ നിന്നും പണവും സാധന സാമഗ്രികളും സംഭാവനയായെത്തി.

പ്രോജക്ട് സംഘാടകരിലൊരാളായ ടോം സ്റ്റെർലിംഗ് പറഞ്ഞു: “ഓരോ ഭക്ഷണപ്പൊതിയും യഥാർത്ഥത്തിൽ സ്നേഹത്തിന്റെ ഒരു ചെറിയ പാക്കേജാണ്. ബോക്സുകൾ എല്ലായ്പ്പോഴും “തമ്മിൽ തമ്മിൽ സ്നേഹിക്കുവീൻ” എന്ന ബൈബിൾ വചന ഹാഷ്‌ടാഗ് ഉപയോഗിച്ച് ലേബൽ ചെയ്തിരിക്കുന്നു. കമ്മ്യൂണിറ്റി പ്രോജക്റ്റ് യഥാർത്ഥത്തിൽ തങ്ങളെപ്പോലെ ഭാഗ്യമില്ലാത്ത മറ്റുള്ളവർക്ക് സമയവും ഊർജ്ജവും പണവും ഉദാരമായി നൽകുന്നതിലൂടെ ആളുകൾക്ക് എങ്ങനെ പരസ്പരം സ്നേഹിക്കാൻ കഴിയും എന്നതിന്റെ നേർ ചിത്രമായിക്കഴിഞ്ഞു. പകർച്ചവ്യാധി തുടരുന്നതിനിടെ പദ്ധതി മുന്നേറുകയാണ്.

You might also like
Comments
Loading...