ദൈവാലയങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾക്ക്, വിചാരണ നിശ്ചയം; വൈറ്റ്ഹൗസ്

0 406

ന്യുയോർക്ക്: അമേരിക്കയില്‍ ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ പ്രതിഷേധങ്ങളുടെ മറവില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും, അവരെ വിചാരണ ചെയ്ത് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്നും വൈറ്റ് ഹൗസ് പുറത്തിറിക്കിയ പ്രസ്താവനയിൽ സൂചിപ്പിച്ചു. ക്രൈസ്തവ ആചാരത്തെയും ക്രൈസ്തവ ദൈവാലയത്തിലെ യാതൊരു വസ്തുവക സംബന്ധിച്ച ഒരു കാര്യവും നശിപ്പിക്കുന്നവരെ രാജ്യങ്ങളിൽ വെറുതെ വിടില്ലെന്നും വിചാരണ ചെയ്യണമെന്നും, പൊതു സ്മാരകങ്ങളേയും പ്രതിമകളേയും നശിപ്പിക്കുന്നത് തടയുന്നതില്‍ പരാജയപ്പെടുന്ന സംസ്ഥാനങ്ങള്‍ക്കോ പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ ഫെഡറല്‍ ഗവണ്‍മെന്റിന്റെ യാതൊരു സഹായവും ലഭിക്കില്ലെന്നും ഉത്തരവില്‍ എടുത്തു പറയുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപ്, ദേവാലയത്തിലേക്ക് വാഹനമോടിച്ചു കയറ്റി ദേവാലയത്തിന് തീകൊളുത്തുവാന്‍ ശ്രമിച്ച യുവാവിനെ സമീപകാലത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 250 വര്‍ഷങ്ങളുടെ പഴക്കമുള്ള സാന്‍ ഗബ്രിയേല മിഷന്‍ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയും, ഇതിനോട് ബന്ധപ്പെടുത്തി പോലീസ് അന്വേഷിച്ച് വരികയാണ് എന്ന് പ്രസ്താവനയിൽ പരാമർശിച്ചു.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!