എക്സൽ മിനിസ്ട്രീസ് 2021 വിബിഎസ്സ് ലോഗോ പ്രകാശനം ചെയ്തു

0 454

കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസ് 2021 വിബിഎസ്സ് ലോഗോ പ്രകാശനം ചെയ്തു.
ഏറെ ആകർഷകമായതും, കാലിക പ്രസക്തിയുള്ളതുമായ പുതുപുത്തൻ ചിന്താവിഷയം – TAG 21 (Trees Are Green) ആണ്. യിരെമ്യാവ് 17: 8 ൽ ആധാരമായ ടാഗ് 21 ലോക്ഡൗണിൽ ആയിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് വലിയ അനുഗ്രഹമായിത്തീരും. കുട്ടികളെ ക്രിസ്തുവിൽ വേരൂന്നിയവരായി, ക്രിസ്തുവിനായി ഫലം കായിക്കുന്നവരാക്കുക എന്നതാണ് ഈ വർഷത്തെ ലക്ഷ്യം. എക്സൽ ഓഫീസിൽ നടന്ന ചടങ്ങിൽ എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ.തമ്പി മാത്യു ലോഗോ പ്രകാശനം ചെയ്തു. എക്സൽ മിനിസ്ടീസ് ഡയറക്ടേഴ്സ് ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ, വി ബി എസ് നാഷനൽ കോർഡിനേറ്റർ ബെൻസൻ വർഗീസ് തോട്ടഭാഗം, എക്സൽ അഡ്മിനിസ്ട്രേറ്റർ ബ്ളെസ്സൻ പി ജോൺ, ജോബി കെ.സി, ഇഎസ് സി പ്രിൻസിപ്പാൾ ഷിബു കെ.ജോൺ, മീഡിയ മാനേജിങ്ങ് ഡയറക്റ്റർ ഗ്ളാഡ്സൺ ജയിംസ്, മീഡിയ ഡയറക്ടർ സുമേഷ് സുകുമാരൻ , മിഷൻ കോർഡിനേറ്റർ കിരൺകുമാർ , സ്റ്റാൻല്ലി എബ്രഹാം റാന്നി, ഡെന്നി ജോൺ , ട്രഷറാർ പ്രീതി ബിനു , പബ്ലിക്കേഷൻ മാനേജർ ലിസ്സാ വിജയൻ , എക്സ്സൽ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

You might also like
Comments
Loading...