ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ തിരുവല്ല വൈ പി ഇ സോണൽ താലന്ത് പരിശോധന ഇന്ന്

0 481

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ തിരുവല്ല വൈ പി ഇ സോണൽ താലന്ത് പരിശോധന ഇന്ന് തിരുവല്ല സ്റ്റേഡിയം സഭയിൽ വച്ച് 8.30 am ന് ആരംഭിക്കും. ദൈവസഭ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജെ ജോസഫ് ഉൽഘാടനം ചെയ്യും.140 ഓളം സഭകളിൽ നിന്ന് ടീനേജ് , മേജർ , സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി 400 ൽ അധികം മൽസരാർത്ഥികൾ പങ്കെടുക്കും. വേദ വിദഗ്ധരായ ജഡ്ജസ് മൽസരങ്ങൾ വിലയിരുത്തും.

 സമാപന മീറ്റിങ്ങിൽ വൈ പി ഇ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ മാത്യു ബേബി മുഖ്യ സന്ദേശം നൽകുകയുo സമ്മാനദാനo നിർവ്വഹിക്കുകയും ചെയ്യും. പാസ്റ്റർ ശാമുവേൽ ഫിലിപ്പ്      പാസ്റ്റർ ജോൺ ഡാനിയേൽ   കോഡിനേറ്ററായും  ബ്രദർ വി എ സാബു   സെക്രട്ടറിയായും  ബ്രദർ എബി ഈപ്പൻ ട്രഷറാറായും പ്രവർത്തിക്കുന്ന കമ്മറ്റി ഈ പ്രോഗ്രാമിന് നേതൃത്വം നൽകും.

Advertisement

You might also like
Comments
Loading...
error: Content is protected !!