ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന ഓവർസീയർ പാസ്റ്റർ എം കുഞ്ഞപ്പിയുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.

0 3,756

ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഹൃദയ ശസ്ത്രക്രിയക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ഒക്ടോബർ മാസം 12 ന് ശാരീരിക പ്രയാസത്താൽ ബാംഗ്ലൂർ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, തുടർന്നുള്ള ചികിത്സയിൽ ഹൃദയ ധമനികൾക്ക് ബ്ലോക്ക് ഉള്ളതായി ഡോക്ടർമ്മാർ സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് മൂന്ന് ദിവസം ഐസിയുവിൽ ആയിരുന്ന കർതൃദാസൻ കർണാടക സംസ്ഥാന കൺവെൻഷൻ തിയതി അടുത്തു വന്നതിനാൽ ശാരീരിക പ്രയാസങ്ങളെ വകവെക്കാതെ കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുകയും അനുഗ്രഹിക്കപ്പെട്ട നിലയിൽ കൺവെൻഷൻ അവസാനിക്കുകയും ചെയ്തു.

കർണാടകയിലുള്ള ദൈവസഭയുടെ വളർച്ചക്ക് ,ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന ഓഫീസ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തങ്ങളോടൊപ്പം അനേകം പ്രോജക്ടുകൾക്ക് മുൻകൈ എടുക്കുവാനും പാസ്റ്റർ എം  കുഞ്ഞപ്പിക്ക് കഴിയുന്നു എന്നത് അഭിമാനകരമായ ഒരു വസ്തുതയാണ് .

Download ShalomBeats Radio 

Android App  | IOS App 

നാളെ (30-10-2018) നടക്കുന്ന ശാസ്ത്രക്രിയയെ ഓർത്തും , പൂർണ വിടുതലിനായും ദൈവ മക്കളുടെ വിലയേറിയ പ്രാർത്ഥനയെ അഭ്യർത്ഥിക്കുന്നു

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...