കർണാടക വൈ.പി.ഇ. സ്റ്റേറ്റ് ബോർഡ് സമർപ്പണ ശുശ്രൂഷ മെയ്‌ 30 ന്

0 434

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ യങ് പീപ്പിൾസ് എൻഡവർ (വൈ.പി.ഇ) കർണാടക സ്റ്റേറ്റ് ആഭിമുഖ്യത്തിൽ ആത്മീക കൂട്ടായ്മയും പുതിയ ഭാരവാഹികളുടെ സമർപ്പണ ശുശ്രൂഷയും മെയ്‌ 30 ഞായർ വൈകിട്ട് 6.30മുതൽ 8.30 വരെ സൂം മീഡിയയിലൂടെ നടക്കും. വൈ.പി.ഇ കർണാടക ഫേസ്ബുക്ക് പേജിലൂടെ പരിപാടികൾ തത്സമയം വീക്ഷിക്കാവുന്നതാണ്.

വൈ.പി.ഇ കർണാടക പ്രസിഡന്റ്‌ പാസ്റ്റർ ബോബി സി. സണ്ണിയുടെ അധ്യക്ഷതയിൽ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം. കുഞ്ഞപ്പി ആത്മീയ കൂട്ടായ്മ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുകയും പുതിയ ഭാരവാഹികൾക്കു വേണ്ടിയുള്ള സമർപ്പണ പ്രാർത്ഥനയും നടത്തും. പാസ്റ്റർ റെജി ശാസ്താംകോട്ട മുഖ്യ പ്രസംഗകനായിരിക്കും. ഡോ. ബ്ലസ്സൻ മേമന ഗാനശ്രുശ്രുഷ നിർവഹിക്കും. വൈ.പി.ഇ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ലിജോ ജോർജ് , ട്രഷറർ ബ്രദർ സൂരജ് കെ.എസ്. എന്നിവർ നേതൃത്വം നൽകും.
സൂം ID: 896 5612 2784
പാസ്കോഡ്: YPE 2021

കൂടുതൽ വിവരങ്ങൾക്ക്:
+91 70265 45796,
+91 81519 87582,
+91 90190 27229.

Advertisement

You might also like
Comments
Loading...