ഐ പി സി കർണാടക സംസ്ഥാന വാർഷിക കൺവൻഷന് അനുഗ്രഹീത തുടക്കം

0 1,793

കർണാടക: ആത്മീയ ഉണർവിനായി ദൈവമക്കൾ ഒരുങ്ങുക എന്ന ആഹ്വാനവുമായി  31 – മത് കർണാടക സംസ്ഥാന വാർഷിക കൺവെൻഷൻ ഐപിസി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ.റ്റി.ഡി.തോമസ്  ഹൊറമാവ് അഗര ഐ.പി.സി ഹെഡ്‌ ക്വാർട്ടേഴ്‌സ് ഗ്രൗണ്ടിൽ പ്രാർത്ഥിച്ചു ഉൽഘാടനം ചെയ്‌തു

പാസ്റ്റർ.സജി വർഗീസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ തോമസ് ഫിലിപ്പ് , സുനിൽ ജോൺ ഡിസൂസ എന്നിവർ വചന പ്രഭാഷണം നടത്തി.പാസ്റ്റർ .ജോസ് മാത്യു നയിക്കുന്ന  കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.
പാസ്റ്റർ കെ സ് ജോസഫ് , പാസ്റ്റർ വർഗീസ് മാത്യു , പാസ്റ്റർ എം ഐ ഈപ്പൻ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ), ബ്രദർ ജെസ് ബെഞ്ചമിൻ , മറ്റു സഭാ നേതാക്കൾ, സഭാ പാസ്റ്ററുമാർ , സഭാ വിശ്വാസികൾ പങ്കെടുത്തു

Download ShalomBeats Radio 

Android App  | IOS App 

കാലാവസ്‌ഥ പ്രതികൂലം ആയിരുന്നു എങ്കിലും ദൈവമകളുടെ പങ്കാളിത്തം കൊണ്ട് ആദ്യ ദിനം ശ്രേദ്ധേയമായി..

കൺവൻഷൻ ഞായറാഴ്ച രാവിലെ സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ സമാപിക്കും.

A Poetic Devotional Journal

You might also like
Comments
Loading...