കുവൈത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു

0 978

കുവൈത്ത്: കുവൈത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത്  ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ കുവൈത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി വൈദ്യുതി മന്ത്രി ബഖീത് അല്‍ റാഷിദി അറിയിച്ചു.

മഴ കണക്കിലെടുത്ത് ബുധനാഴ്ച രാജ്യത്തെ എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.മഴ ശക്തമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും പരമാവധി താമസസ്ഥലങ്ങളില്‍ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തുപോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.കടലില്‍ പോകരുതെന്നും വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...