ഗിഹോൺ തീയോളജിക്കൽ സെമിനാരി വചന പഠന സെമിനാർ നടത്തി

0 1,065

ഫുജൈറ: ഗിഹോൺ തീയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ആഭിമുഖ്യത്തിൽ
വചന പഠന സെമിനാർ നടത്തി. അൽ ഹെയിൽ മീഡിയ പാർക്കിൽ നടന്ന
സെമിനാറിൽ ദൈവശാസ്ത്ര പണ്ഡിതനും, നിരവധി പുസ്തകങ്ങളുടെ
രചയിതാവുമായ ഡോ. ഏബ്രഹാം ക്രിസ്‌തുദാസ് ( ചെന്നൈ ) സഭാ ഭരണവും,
നേതൃത്വവും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. രണ്ടാമത്തെ
സെഷനിൽ , പുതിയ നിയമ സഭയുടെ ഒൻപതു അടയാളങ്ങൾ എന്ന വിഷയത്തെ
ആസ്‌പദമാക്കി ദൈവശാസ്ത്ര അധ്യാപകനും , ഫുജൈറ ഇമ്മാനുവേൽ ചർച്ച്
പാസ്റ്ററുമായ പ്രൊഫ. സ്റ്റീവ് ജെന്നിങ്സ് ( യു. എസ് . എ ) പ്രസംഗിച്ചു.

ഗിഹോൺ തീയോളജിക്കൽ സെമിനാരി ചെയർമാൻ കുര്യൻ തോമസ് സെമിനാർ
ഉദ്ഘാടനം ചെയ്തു. ഡയറക്ടർ പാ. എം. വി സൈമൺ ആമുഖ പ്രഭാഷണം
നടത്തി. പ്രിൻസിപ്പൽ ഷിജു കെ സാമുവേൽ സ്വാഗതവും, മീഡിയ കോർഡിനേറ്റർ
ഡഗ്ളസ് ജോസഫ് നന്ദിയും രേഖപ്പെടുത്തി.

Download ShalomBeats Radio 

Android App  | IOS App 

ജിജി പാപ്പച്ചൻ, സജയൻ, പ്രെയിസ് എന്നിവർ ഗാനശ്രുശ്രുഷ നയിച്ചു. ഫുജൈറ ഗിഹോൺ
ഐ.പി.സി സഹ ശ്രുശ്രുഷകൻ പാ. റെജി ജോൺ , സെമിനാരി ഫാക്കൽറ്റി
അംഗമായ പാ .മാണി ഇമ്മാനുവേൽ, ദിബ്ബ എൻലൈറ്റൻ ശ്രുശ്രുഷകൻ ബ്ര. ബിജു
എന്നിവർ പ്രാത്ഥന നയിച്ചു . സെമിനാരി അഡ്മിനിസ്‌ട്രേറ്റർ എം. ജെ തോമസ്,
ലാൽ, ബിജു പണിക്കർ, ബിജു ഡേവിഡ് എന്നിവർ നേതൃത്വം നൽകി.

You might also like
Comments
Loading...