ഐ.പി.സി പത്തനംതിട്ട സെന്റർ പി.വൈ.പി.എ സൺ‌ഡേ സ്കൂൾ ഒരുക്കുന്ന 7 മത് യൂത്ത്‌ ചലഞ്ച്‌

0 106

പത്തനംതിട്ട : ഐ.പി.സി പത്തനംതിട്ട സെന്റർ പി.വൈ.പി.എ സൺ‌ഡേ സ്കൂൾ ഒരുക്കുന്ന 7 മത് യൂത്ത്‌ ചലഞ്ച്‌ ക്യാമ്പ് ഐ.സി.പി.എഫ് ക്യാംപ് സെന്റർ മുട്ടുമൺ, കുമ്പനാട് വെച്ച് ദൈവ ഹിതമായാൽ സെപ്റ്റംബർ 9 മുതൽ 11 വരെ തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ നടക്കും. ഡോ.റവ വിൽസൺ ജോസഫ് (ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് ) ഉൽഘാടനം നിർവഹിക്കും. മുഖ്യ അതിഥികളായ പാസ്റ്റർ. ബിനു വടശ്ശേരിക്കര , പാസ്റ്റർ എബി അയിരൂർ, പാസ്റ്റർ ബിന്നി ജോൺ, പാസ്റ്റർ റ്റി ഡി ബാബു, പാസ്റ്റർ വർഗ്ഗീസ് ബേബി, പാസ്റ്റർ സാം. പി. ജോസഫ്, ബ്രദർ സാജൻ ജോൺ, ബ്രദർ ഷിബു കല്ലട എന്നിവർ ക്ലാസുകൾ, നയിക്കും കൂടാതെ തീം അവതരണം, ഗാനപരിശീലനം,ഗെയിമുകൾ, താലന്ത് നൈറ്റ്, കൗൺസിലിംഗ്,കാത്തിരിപ്പുയോഗം തുടങ്ങിയ ആകർഷമമായ പ്രോഗ്രാമുകൾ നടക്കും.ബ്രദർ സ്റ്റാൻലി റാന്നി സംഗീത ശ്രിശൂഷകൾക്ക് നേതൃത്വം കൊടുക്കും. ക്യാമ്പ് ഡയറക്റ്റർ പാസ്റ്റർ പി പി മാത്യു, ജനറൽ കൺവീനർ പാസ്റ്റർ ജോസ് സാമുവേൽ, സെക്രട്ടറി പാസ്റ്റർ ബിനു കൊന്നപ്പാറ, ട്രഷറർ പാസ്റ്റർ മോൻസി സാം, പബ്ലിസിറ്റി കൺവീനർ ബ്രദർ ജിന്നി കനത്തറയിൽ തുടങ്ങിയവർ ഈ ക്യാമ്പിന് നേതൃത്വം നൽകും. ഒൻപതാം തീയതി രാവിലെ 08:30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും, രജിസ്ട്രേഷൻ ഫീസ് നൂറു രൂപയാണ്. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

You might also like
Comments
Loading...
error: Content is protected !!