അനുഗ്രഹീതമായ പ്രാർത്ഥനാ സംഗമത്തോടെകൂടി അപ്‌കോൺ (2019-2020) പുതിയ നേതൃതത്തിന്റെ ഊഷ്മള തുടക്കം

അപ്‌കോൺ പബ്ലിസിറ്റി :- അനൂപ്,ബ്ലസൺ,ജെയ്‌മോൻ

0 468

അബുദാബി : ആത്മസാനിധ്യവും  പ്രാർഥനാനിര്ഭരവുമായ മെയ് മാസം നാലാംതീയതി സന്ധ്യയിൽ അബുദാബി ഇവാഞ്ചലിക്കൽ ചർച്ച സെന്ററിൽ അനേകം വിഷയങ്ങൾക്കുവേണ്ടി ഉത്സാഹത്തോടുകൂടി ഇടുവിൽ നിന്നു പ്രാർത്ഥിക്കുവാൻ എല്ലാ അപ്‌കോൺ അംഗത്വ സഭകൾക്കും ഇടയായി.

അപ്‌കോൺ വൈസ് പ്രസിഡന്റ് പാസ്റ്റർ പി എം സാമുവേലിന്റെ അധ്യക്ഷതയിൽ പാസ്റ്റർ മാത്യു ജോർജ് പ്രാർത്ഥിച്ചു ആരംഭിച്ച യോഗത്തിൽ സെക്രട്ടറി സാം ഈപ്പൻ സ്വാഗതവും ,അപ്‌കോൺ പ്രസിഡന്റ് എം ജെ ഡോമിനിക് ഉദ്ഘാടനപ്രസംഗവും സമർപ്പണ പ്രാർത്ഥനയും നടത്തി.

ബ്രദർ റോബിൻ ലാലച്ചൻ അപ്‌കോൺ കോയറിനു നേതൃത്വം നൽകി

ഓരോരോ വിഷയങ്ങൾ പാസ്റ്റമാരായ വില്യം ജോസഫ്, സാം ബഞ്ചമിൻ,ജോജി ജോൺസൻ, ജയചന്ദ്രൻ , ജെയ്സൺ കുഞ്ഞുമ്മൻ , ജേക്കബ് ഡാനിയേൽ , ശാമുവേൽ എം തോമസ് ഗിവിൻ തോമസ് എന്നിവർ നയിച്ചു .

അപ്‌കോൺ മുൻ പ്രസിഡന്റ്പാസ്റ്റർ.എം എം തോമസ് വചനത്തിൽ നിന്നും സംസാരിച്ചു.

ലോകരാജ്യങ്ങളുടെ സുവിശേഷികരണത്തിനായും വിശേഷാൽ ഇന്ത്യക്കും വേണ്ടി ആത്മനിറവിൽ ഐയ്ക്യമായി അധികാരത്തോടുകൂടി പ്രാർത്ഥിക്കുവാൻ ദൈവം ഇടയാക്കി .തുടർന്നും എല്ലാ അംഗത്വ സഭകളും നല്ല പിൻതുണയും സഹകരണവും നൽകി അപ്‌കോൺ പ്രവർത്തനം ഏറ്റവും അനുഗ്രഹീതമായി നടത്തുവാൻ ദൈവം ഇടയാക്കട്ടെഎന്ന് പ്രസിഡന്റ് പാസ്റ്റർ എം ജെ ഡോമിനിക് ആഹ്വാനം നൽകി. ജോയിന്റ് സെക്രട്ടറി ബ്രദർ ഷാജി കൊരുത് നന്ദി പ്രാകാശിപ്പിച്ചു ,
പാസ്റ്റർ കെ എം ജെയിംസ് പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു പ്രാർത്ഥനാസംഗമം അവസാനിപ്പിച്ചു.

അപ്‌കോൺ പബ്ലിസിറ്റി :-
(അനൂപ്,ബ്ലസൺ,ജെയ്‌മോൻ)

 

Advertisement

You might also like
Comments
Loading...
error: Content is protected !!