അവാർഡ് ദാനവും പുസ്തക പ്രകാശനവും

0 798

കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന അവാർഡുദാനവും പുസ്തക പ്രകാശനവും ഏപ്രിൽ 15 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണി മുതൽ കൊല്ലം ടൗൺ എ.ജി.ചർച്ചിൽ നടക്കും. സുപ്രസിദ്ധ ക്രൈസ്തവ ഗ്രന്ഥകർത്താക്കളായ സുവി.വൈ.ഡാനിയേൽ, മിസ്സിസ് ലിലാമ്മ ഡാനിയേൽ എന്നിവർക്ക് സാഹിത്യ പുരസ്കാരം സമ്മാനിക്കും. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം രചിച്ച പ്രാണനെ വിട്ടാൽ പിന്നെ എവിടെ? എന്ന ഗ്രന്ഥം തദവസരത്തിൽ പ്രകാശനം ചെയ്യും. അഗ്മ ഭാരവാഹികൾ നേതൃത്വം നൽകും.

You might also like
Comments
Loading...