ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് നേതൃ സംഗമം നടന്നു

ഷൈജു തോമസ് ഞാറക്കൽ

0 840

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് വിവിധ ഡിപ്പാർട്ട്മെൻറുകളുടെ യോഗം മുളക്കുഴ മൗണ്ട് സയോൻ സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു. ഓവർസിയർ പാസ്റ്റർ സി സി തോമസ് വിവിധ ഡിപ്പാർട്ടുമെൻറുകളുടെ പ്രവർത്തനത്തെ വിശാലമാക്കണമെന്നും. നേതൃനിര ശക്തമായി മുന്നേറണമെന്നും ഓർപ്പിച്ചു.. സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ദൈവസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു നേതൃസംഗമം നടക്കുന്നത്. സ്റ്റേറ്റ് കൗൺസിൽ ജോയിൻറ് സെക്രട്ടറി പാസ്റ്റർ വി പി തോമസ് സ്വാഗതം അറിയിച്ചു. ഒരോ ഡിപ്പാർട്ട്മെൻറുകളുടെ നേതൃത്വം വഹിക്കുന്നവർ തങ്ങളുടെ ഡിപ്പാർട്ടുമെൻറുകളുടെ പ്രവർത്തനത്തെ കുറിച്ച് വിശദികരിക്കുകയും അതതു ബോർഡിൽ പ്രവർത്തിക്കുന്നവരെ പരിചയപ്പെടുത്തുകയും ചെയ്തു.സഹോദരന്മാരായ സി. പി വർഗിസ്, കോശി ജോർജ്, പാസ്റ്റർമാരായ ഷിബു കെ മാത്യു, സജി ജോർജ് എന്നിവർ പ്രാർത്ഥിച്ചു. ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല കൃതജ്ഞത പറഞ്ഞു.

You might also like
Comments
Loading...