ഐ.പി.സി കർണാടക സ്റ്റേറ്റ് വാർഷിക കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് മീഡിയ ബോർഡ്

0 877

ബെംഗളൂരു: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കർണാടക സ്റ്റേറ്റിന്റെ 32-ാമത് സംസ്ഥാന കൺവൻഷൻ 2019 ഫെബ്രുവരി 6 ബുധനാഴ്ച മുതൽ 10 ഞായറാഴ്ച വരെ സഭാ ആസ്ഥാനമായ ഹോരമാവ്-അഗരയിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു.

കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും സഭാ, ഭാഷാ ഭേദമെന്യേ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. ഐ.പി.സി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ്, ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി. ജോൺ, പാസ്റ്റർ സാം ജോർജ്ജ്, പാസ്റ്റർ ഫിലിപ്പ് പി. തോമസ്, പാസ്റ്റർ ഷിബു തോമസ്, റവ. ആൽവിൻ തോമസ്, റവ. ജോയി കെ. പീറ്റർ തുടങ്ങിവർ വിവിധ മീറ്റിം​ഗുകളിൽ പ്രസംഗിക്കും. പി.വൈ.പി.എ, സൺഡേ സ്കൂൾ വാർഷിക സമ്മേളനം, സഹോദരി സമാജം വാർഷിക സമ്മേളനം, ബൈബിൾ സ്കൂൾ ​ഗ്രാജുവേഷൻ തുടങ്ങിയവ ഇൗ ദിവസങ്ങളിൽ പ്രത്യേകമായി നടത്തപ്പെടും. ഞായാറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യു, സെക്രട്ടറി പാസ്റ്റർ വർഗീസ് ഫിലിപ്പ്, കൺവൻഷൻ ജനറൽ കൺവീനർ പാസ്റ്റർ കെ.വി. ജോസ്, ജോയിന്റ് സെക്രട്ടറി ബ്രദർ ജോയി പാപ്പച്ചൻ, ട്രഷറാർ ബ്രദർ പി.ഓ. സാമുവേൽ എന്നിവർ നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

കൺവൻഷൻ അനു​ഗ്രഹത്തിനായി ജനറൽ കൺവീനറിന്റെ നേത‌ൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. പാസ്റ്റർ വിൽസൺ തോമസാണ് പബ്ലിസിറ്റി കൺവീനർ. ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് പി.വൈ.പി.എ. ക്വയർ ​ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

 

You might also like
Comments
Loading...