പെന്തെക്കോസത് മിഷൻ എറണാകുളം കൺവെൻഷൻ നവംബർ 30 മുതൽ

0 1,659

ചാക്കോ കെ.തോമസ്

കൊച്ചി: ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്റർ വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും നവംബർ 30 മുതൽ ഡിസംബർ 3 വരെ എരമല്ലൂർ (NH 47 ന് സമീപം) റ്റി .പി .എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. സഭയുടെ 2018 ലെ കൺവൻഷനുകളുടെ തുടക്കം കുറിക്കുന്നതും പുതിയ ഗാനങ്ങൾ രചിച്ച് സിഡികൾ പുറത്തിറക്കുന്നതും ഈ കൺവെൻഷനിലൂടെയാണ്. ദിവസവും രാവിലെ 7 ന് വേദപഠനം ,9.30 ന് പൊതുയോഗം, ഉച്ചയക്ക് മൂന്നിന് കാത്തിരിപ്പ് യോഗം , രാത്രി 10 ന് പ്രത്യേക പ്രാർഥന ,ശനിയാഴ്ച ഉച്ചയക്ക് മൂന്നിന് യുവജന സമ്മേളനം ,ദിവസവും വൈകിട്ട് 5.45 നു സംഗീത ശ്രുശ്രൂഷ ,സുവിശേഷ പ്രസംഗം എന്നിവ ഉണ്ടായിരിക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ ദൈവവചനം പ്രസംഗിക്കും. പുതിയ കൺവൻഷൻ ഗാനങ്ങൾ മിഷൻ പ്രവർത്തകർ ആലപിക്കും. ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവൻഷനിൽ കൂടുതൽ പേരെ ഉൾക്കൊള്ളിക്കുവാനാണ് ചേർത്തല – അരൂർ നാഷണൽ ഹൈവേ, എരമല്ലൂർ ജംങ്ഷനു സമീപം മൂന്നര ഏക്കർ വിസ്തൃതിയുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടത്തുന്നത്. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്റർ സഭയുടെ കീഴിലുള്ള 30 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

You might also like
Comments
Loading...