യേശുവിന്റെ കുരിശു മരണത്തിന്റെ സ്മരണ ലോകമെമ്പാടുമുയർത്തി ഒരു ദുഃഖവെള്ളി കൂടി

0 468

യേശുക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ഗോൽഗോഥാ മലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി ആചരിക്കുന്നത്‌. ദുഃഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും.

Download ShalomBeats Radio 

Android App  | IOS App 

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.

പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകൾ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (Great Friday, ഗ്രെയിറ്റ്‌ ഫ്രൈഡേ ) എന്നും വിളിക്കുന്നു. ജര്‍മ്മനിയില്‍ ഈ ദിനം ആചരിക്കുന്നത് ‘കാർഫ്രൈടാഗ്’ (Karfreitag) ദുഃഖവെള്ളിയായിട്ടാണ്. വിശുദ്ധനാട്ടില്‍ ഈ ദിവസം ബിഗ് ഫ്രൈഡേയും (Big Friday),
ഹോളണ്ട്, ഗ്രീസ് പോലെയുള്ള രാജ്യങ്ങളില്‍ ഇത് ഹോളി ഫ്രൈഡേയുമാണ് (Holy Friday). അടിസ്ഥാനവിശ്വാസം ഏകമായിരിക്കുകയും എന്നാല്‍ വ്യത്യസ്തമായ പേരുകളാല്‍ സമ്പന്നമായ മറ്റൊരു ക്രൈസ്തവ ദിനം, ദുഃഖവെള്ളിയാഴ്ചയല്ലാതെ മറ്റൊന്ന് ഉണ്ടായിരിക്കില്ല.

You might also like
Comments
Loading...