എ.ജി, എം ഡി സിയുടെ ലഹരി വിരുദ്ധ ക്യാമ്പയൻ ആലപ്പുഴ ജില്ലയിൽ സംഘടിപ്പിച്ചു

വാർത്ത : എബിൻ ഏബ്രഹാം കായപ്പുറത്ത്

0 1,316

മാവേലിക്കര: അസ്സംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ഇവാഞ്ചലിസം ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാംപയിൻ നവംബർ മാസം 5,6 തീയതികളിൽ സംഘടിപ്പിച്ചു.
മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്തിന്റെ ദോഷവും വളരെ വ്യക്തമായി പൊതുജനങ്ങൾക്ക് മനസിലാക്കി കൊടുക്കുവാൻ സാധിച്ചു.
പാസ്റ്റർ റെജിമോൻ.സി.ജോയ് (ഫസ്റ്റ് എ.ജി. ചർച്ച് മാവേലിക്കര) അധ്യക്ഷതയിൽ ആരംഭിച്ച മീറ്റിംഗ്, നഗരസഭാ കൗൺസിലർ കെ.ഗോപൻ ഉത്‌ഘാടനം ചെയ്യുകയും, പ്രസ്തുത യോഗത്തിൽ പാസ്റ്റർ അഭിലാഷ് പ്രഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് മാവേലിക്കര പട്ടണത്തിന്റെയും ആലപ്പുഴ ജില്ലയുടെയും വിവിധ പ്രദേശങ്ങളായി നടന്ന ഈ പരസ്യശുശ്രുഷയിൽ പതിനായിരങ്ങൾ പങ്കെടുക്കുകയും, അനുഗ്രഹം പ്രാപിക്കുകയും ചെയ്തു.
അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ വിവിധ സഭകളിലെ ദൈവദാസന്മാർക്ക് പുറമെ ഇവാഞ്ചലിസം സംഘടനയുടെ അണിയറ പ്രവർത്തകരും പാസ്റ്റർമാരുമായ ഡയറക്ടർ സത്യദാസ്, മാത്യു ലാസർ, സന്തോഷ് ജോൺ, ഷിബു ബേബി, ബിജു നസ്രേത്ത്, ഷാജി, ഷിൻസ്
സൺ‌ഡേ സ്‌കൂൾ മലയാളം ഡിസ്ട്രിക്ട് ഡയറക്ടരായ
സുനിൽ.പി.വര്ഗീസ് തുടങ്ങിയവർ ആത്മാർഥമായി പ്രവർത്തിച്ചു.
വരും വർഷങ്ങളിലും ഇത് പോലെ ധാരാളമായി പ്രവർത്തിക്കുവാൻ, സർവ്വശക്തനായ ദൈവം ഈ സംഘടനക്ക് ബലവും കൃപയും നൽകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും
പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...