ചൈനയിൽ ഭവന സഭാരാധന റെയ്ഡിൽ പ്രസംഗകനെയും അംഗങ്ങളെയും തടവിലാക്കി വിട്ടയച്ചു

0 1,242

ഷാങ്സി, ചൈന: നവംബർ 15 ന് ഷാങ്‌സി പ്രവിശ്യയിലെ തായുവാൻ ഗ്രാമത്തിലെ ഒരു ഭവനസഭയിൽ പ്രാദേശിക അധികാരികൾ റെയ്ഡ് നടത്തുകയും പ്രസംഗകനെയും മറ്റ് ആറ് അംഗങ്ങളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസണിന് (ഐ.സി.സി) റിപ്പോർട്ട് ചെയ്യുന്നു.

Download ShalomBeats Radio 

Android App  | IOS App 

രാവിലെ 9: 20 നടുത്ത്, പബ്ലിക് സെക്യൂരിറ്റി ബ്യൂറോ, വംശീയ-മതകാര്യ ബ്യൂറോ, ആഭ്യന്തര മന്ത്രാലയം, പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥർ സൺചെങ് ചർച്ചിൽ റെയ്ഡ് നടത്തി. പബ്ലിക് സെക്യൂരിറ്റി കമാൻഡർ നേരെ പൾപ്പിറ്റിലേക്ക് പോയി മീറ്റിംഗ് നയിച്ചു കൊണ്ടിരുന്ന സഹോദരൻ ചെങ്‌ഹാവോയുടെ സെൽ ഫോൺ കൈവശപ്പെടുത്തുകയും തങ്ങളോടൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് ആ ഒഫീസർ, ആൻ യാങ്കുയി എന്ന പ്രസംഗകനോട് അവരുമായി സഹകരിക്കാൻ അഭ്യർത്ഥിച്ചു. അതിന് അദ്ദേഹം: “ഞങ്ങൾ ഞങ്ങളുടെ ആരാധനയുടെ മധ്യത്തിലാണ്; ഞങ്ങളുടെ ശുശ്രൂഷകൾ അവസാനിക്കുന്നതുവരെ കാത്തിരിക്കുക” എന്ന് പറഞ്ഞത് ടാസ്‌ക് ഫോഴ്‌സ് അനുസരിച്ചു.

ശുശ്രൂഷകൾക്കുശേഷം, കമാൻഡറും വംശീയ-മതകാര്യ ബ്യൂറോയിലെ സ്റ്റാഫും ഒരു പ്രസംഗകനെന്നതിനുള്ള ആന്റെ യോഗ്യതയെ ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ യോഗ്യതാപത്രങ്ങൾ ഭരണകൂടം അംഗീകരിച്ചിട്ടുണ്ടോ എന്നും അവരുടെ കൂട്ടായ്മ സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണോ എന്നും ചോദ്യമുയർത്തി.

ആനിന്റെ ഉത്തരങ്ങളിൽ അസംതൃപ്തനായ ടാസ്‌ക് ഫോഴ്‌സ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങി. സഭാപ്രവർത്തകർ അവരുടെ നടപടികൾക്ക് ഉചിതമായ നിയമപരമായ രേഖകൾ ആവശ്യപ്പെട്ടു, അറസ്റ്റ് വാറന്റിന് പകരം മതകാര്യ മത്രാലയത്തിൽ നിന്ന് പിരിച്ചുവിടൽ അറിയിപ്പ് മാത്രമാണ് കാണിച്ചത്. സമൻസ് കത്ത് കാണിക്കുന്നതിലും അവർ പരാജയപ്പെട്ടു, വാചികമായി അങ്ങനെ ചെയ്യുന്നുവെന്ന് അവകാശപ്പെട്ടു.

നിയമപരമായ പഴുതുകൾ കണക്കിലെടുക്കാതെ, അധികാരികൾ ആ ഭവന സഭയുടെ വാതിൽക്കൽ പിരിച്ചുവിടൽ അറിയിപ്പ് ഒട്ടിച്ചു, സംഭവത്തിന്റെ റെക്കോഡ് ചെയ്യുന്നതിൽ നിന്ന് ആളുകളെ തടഞ്ഞു, അംഗങ്ങളുടെ സെൽ‌ഫോണുകൾ പിടിച്ചെടുത്തു. എല്ലാവരുടേയും വ്യക്തിഗത വിവരങ്ങളൾ ശേഖരിക്കുകയും ബൈബിളുകൾ, സ്തുതിഗീതങ്ങൾ, ഗായക സംഘത്തിന്റെ വസ്ത്രങ്ങൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ഒരു മണിയോടെ അവരുടെ പ്രസംഗകൻ, ഭാര്യ മറ്റ് അഞ്ച് വിശ്വാസികൾ എന്നിവരെ ചോദ്യം ചെയ്യലിനായി പിംഗ്യാങ് റോഡ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തങ്ങളുടെ സഭയെക്കുറിച്ചുള്ള പ്രതികൂല വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് അവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. അവരുടെ സെൽ ഫോണുകളുടെ പാസ്‌വേഡുകൾ അവരോട് ആവശ്യപ്പെട്ടു. അവരുടെ ചെറുത്തുനിൽപ്പിന് മറുപടിയായി, അവരെ കൈ വിലങ്ങിൽ മറ്റൊരു പോലീസ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഈ പ്രക്രിയയിൽ, പ്രവേശന കവാടത്തിൽ വോളന്റിയറായി നിന്ന സഹോദരി ഴാങ് സ്യാവോയ്യെയും കൊണ്ടുപോയി.

ഉച്ചകഴിഞ്ഞ് 3:00 ന് അവരോട് ജയിൽ യൂണിഫോം ധരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അവരെ തടങ്കലിൽ ഒരു പ്രത്യേക മുറിയിൽ കയറ്റി. വൈകുന്നേരം 6:00 മണിയോടെ സ്വന്തം വസ്ത്രങ്ങൾ ധരിക്കാൻ അവരെ അനുവദിക്കുകയും ഓരോരുത്തരും ഒരു പ്രസ്താവന എഴുതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. രാത്രി 9:30 ഓടെയാണ് ഈ വിശ്വാസികളെ വിട്ടയച്ചത്.

‘ചൈന എയ്ഡ്’ നൽകുന്ന വിവരമനുസരിച്ച്, ചെങ്‌ഡുവിലെ റെയ്ൻ കവനന്റ് ചർച്ചിന്റെ (ഇആർ‌സി‌സി) ആദ്യകാല സഭകളിലൊന്നാണ് സൺചെങ്ങിലേത്. പ്രസംഗകൻ ആൻ യാങ്കുയി, 2018 ഡിസംബർ മുതൽ ജയിലിൽ കിടക്കുന്ന ഇആർ‌സി‌സി പാസ്റ്റർ വാങ്യിയോട് വളരെ അടുത്തയാളും ഇആർ‌സി‌സി യുടെ സെമിനാരിയിൽ നിന്ന് പരിഷ്കൃത ദൈവശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ളതുമാണ്.

ഐസിസിയുടെ തെക്കുകിഴക്കൻ ഏഷ്യൻ റീജിയണൽ മാനേജർ ‘ഗിന ഗോ’ പറഞ്ഞു: “ചൈനയിലെ ഏത് മതവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും (സിസിപി) പ്രസിഡൻറ് സി ജിൻപിങ്ങിന്റെയും നിയന്ത്രണത്തിന് കീഴടങ്ങേണ്ടിവരുന്ന ഈ കാലത്ത്, ഒരു ഭവനസഭ ഭരണകൂടത്തിന്റെ ശത്രുവായി കാണപ്പെടുകയും അതിനെ അടക്കുകയും ചെയ്യുന്നത് ഇപ്പോൾ ആശ്ചര്യകരമല്ല; മതസ്വാതന്ത്ര്യത്തോടുള്ള ചൈനയുടെ അന്ധത തുടർച്ചയായി തുറന്നുകാട്ടേണ്ടതുണ്ട്, ഈ ദുഷ്പ്രവൃത്തികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്ന് ബീജിംഗിന് നന്നായ് അറിയാം. ”

You might also like
Comments
Loading...