മധ്യ ഇന്ത്യയിൽ തീവ്ര ദേശീയവാദികളുടെ സംഘം ക്രിസ്തീയ ആരാധന തടസ്സപ്പെടുത്തി

0 585

ധ്യ പ്രദേശ്: ഒക്ടോബർ 16 ന് മധ്യപ്രദേശിലെ തീവ്ര ദേശീയവാദികളുടെ ഒരു സംഘം ക്രിസ്തീയ ആരാധനയെ ആക്രമിച്ചു. നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് വ്യാജ ആരോപണത്തിനു ശേഷം, പാസ്റ്ററോടൊപ്പം ഏഴു ക്രിസ്ത്യാനികളെയും ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തു.

മുപ്പതിലധികം വരുന്ന തീവ്ര ദേശീയവാദികൾ രത്‌ലം ജില്ലയിലുള്ള തലബോടി ഗ്രാമത്തിലെ ഇന്ത്യാ ഗോസ്പൽ സഭയുടെ ആരാധന തടസ്സപ്പെടുത്തിയതായി ‘പാസ്റ്റർ ധൻലാൽ പർഗി’ പറഞ്ഞു. ഭരത് ഗുജ്ജാർ, ഭവിഷ് ഗുജ്ജാർ എന്നിവരുട നേതൃത്വത്തിലുള്ള ജനക്കൂട്ടം പാസ്റ്റർ മംഗിലാൽ പാർഗിയെ നേരിട്ടു, ഗ്രാമത്തിൽ ക്രിസ്ത്യൻ ആരാധന നടത്തിക്കയില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

“ആൾക്കൂട്ടത്തിലെ അംഗങ്ങൾ ‘ഈ ബൈബിൾ വായിക്കുന്നത് അനേകരെ ക്രിസ്ത്യാനിത്വത്തിലേക്കു നയിക്കുന്നു’ എന്ന് ആക്രോശിച്ചു കൊണ്ട്
പാസ്റ്ററുടെ കയ്യിൽ നിന്ന് ബൈബിൾ വലിച്ചെറിഞ്ഞു,”
പാസ്റ്റർ ധൻലാൽ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോടു (ഐസിസി) പറഞ്ഞു. “ഇത് തുടരുവാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.”

പാസ്റ്റർ മംഗിലാൽ ഏകദേശം 35 വർഷം മുമ്പാണ് തലബോഡിയിൽ ഇന്ത്യ ഗോസ്പൽ ചർച്ച് ആരംഭിച്ചത്. പള്ളി സ്ഥാപിതമായതുമുതൽ പാസ്റ്റർ മംഗിലാൽ കാര്യമായ എതിർപ്പ് നേരിടുന്നു.

പാസ്റ്റർ മംഗിലാൽ പറയുന്നതനുസരിച്ച്, “ഒക്ടോബർ 16 ന് ആലയത്തെ ആക്രമിച്ച ജനക്കൂട്ടം സംസ്ഥാനത്തെ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം തനിക്കെതിരെ എഫ്‌ഐആർ എടുക്കുവാൻ പ്രാദേശിക പോലീസിനെ സമ്മർദ്ദത്തിലാക്കി. തുടക്കത്തിൽ പാസ്റ്ററെയും മറ്റ് ഏഴു ക്രിസ്ത്യാനികളെയും കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് അവരെ വിട്ടയച്ചു, കാരണം എഫ്ഐആറിനെ പിന്തുണയ്ക്കുവാൻ മതിയായ തെളിവ് ആക്രമകാരികൾ നൽകിയിരുന്നില്ല”.

You might also like
Comments
Loading...