രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ചിന്റെ 57-ാമത് വാർഷിക കൺവെൻഷൻ ഒക്ടോ.22 മുതൽ

0 1,099

ഉദയ്‌പ്പൂർ: രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ചിന്റെ 57-ാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 22 മുതൽ 24 വരെ സൂം വേദിയിൽ നടക്കും. ദിവസവും വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ  റവ. ഡേവിഡ് രാജ് (ജബൽപൂർ) മുഖ്യ സന്ദേശം നൽകും. ആർ പി സി ഗായകസംഘം ഗാനശുശ്രൂഷ നിർവഹിക്കും.

വടക്കേ ഇന്ത്യയുടെ അപ്പൊസ്തലൻ എന്ന് വിശേഷിക്കപ്പെടുന്ന നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡോ. തോമസ് മാത്യൂസിന് ദൈവം നല്കിയ ദർശനപ്രകാരം, 1963-ൽ ഒരു ചെറിയ വാടകമുറിയിൽ ആരംഭിച്ച പ്രാർത്ഥനകൂട്ടം ആണ് ഇന്ന് 13 ഏരിയകളിലായി, 900-ന് അടുത്ത് വിശ്വാസികളുള്ള ഒരു ബൃഹത് സഭയായി വളർന്നത്. ആഴ്ചയിൽ ഓരോ ദിവസവും രണ്ടു ഏരിയകളിൽ കോട്ടേജ് മീറ്റിംഗുകൾ നടന്നുവരുന്നു. വർഷംതോറും നടത്തിവരുന്ന യുവജന-സൺ‌ഡേ സ്കൂൾ ക്യാമ്പുകൾ, സോദരിസമാജം കോൺഫറൻസുകൾ മുതലായവ യൗവനക്കാർക്കു ആത്‌മീയ വഴികാട്ടിയായിരിക്കുന്നു. 

Download ShalomBeats Radio 

Android App  | IOS App 

രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ചിന്റെ ചുവടുപിടിച്ചു ഡോ. മാത്യൂസ് ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യ എന്ന പ്രസ്ഥാനം ആരംഭിക്കുകയും, ഇത് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ തന്നെ1600-ൽ പരം പ്രാദേശിക സഭകൾ ഉള്ള ഒരു പ്രസ്ഥാനമായി വളരുകയും ചെയ്തിരിക്കുന്നു.

You might also like
Comments
Loading...