ഐ പി സി കർണാടക സ്റ്റേറ്റ് കൺവൻഷൻ ഫെബ്രുവരി 7 ഇന്ന് മുതൽ.

0 1,607
ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി)  കർണാടക സ്റ്റേറ്റ് 31- മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 7 ഇന്ന് മുതൽ 11 ഞായർ വരെ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. ഇന്ന് രാവിലെ 10ന് ശുശ്രൂഷക സമ്മേളനവും  വൈകിട്ട് 6.30ന് പ്രസിഡന്റ് പാസ്റ്റർ.റ്റി.ഡി.തോമസ് കൺവൻഷൻ ഉദ്ഘാടനവും ചെയ്യും. പാസ്റ്റർമാരായ  വിൽസൻ ജോസഫ്,തോമസ് ഫിലിപ്പ് വെൺമണി, സാം ജോർജ്, ബാബു ചെറിയാൻ, ഷിബു തോമസ്, സുനിൽ ജോൺ ഡിസൂസ , റ്റി.ഡി.തോമസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർമാരായ ജോസ് മാത്യു, ഏബ്രഹാം മാത്യൂ വല്യത്ത് എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. 8, 9 ദിവസങ്ങളിൽ അതിഥിയായി തഞ്ചാവൂർ വില്യംസിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. ദിവസവും രാവിലെ 8.30 ന് ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം, വൈകിട്ട് 6 ന് സുവിശേഷ സമ്മേളനം എന്നിവ നടക്കും. 8 വ്യാഴം ഉച്ചയ്ക്ക് രണ്ടിന്  സോദരി സമാജം സമ്മേളനം, 9 വെള്ളി ഉച്ചയ്ക്ക് രണ്ടിന് കർണാടക  ബൈബിൾ കോളേജിലെ 26 വിദ്യാർഥികളുടെ ബിരുദദാനം നടക്കും. കെ.ബി.സി രജിസ്ട്രാർ പാസ്റ്റർ.ജോൺ മാത്യു അദ്ധ്യക്ഷനായിരിക്കും. 10 ശനി ഉച്ചയ്ക്ക് രണ്ടിന് സൺഡേ സ്ക്കൂൾ – പി.വൈ.പി എ വാർഷിക സമ്മേളനം എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ കർണാടകയിലെ 30 ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയക്ക് പാസ്റ്റർ.കെ.എസ്.ജോസഫ് മുഖ്യ നേതൃത്യം നൽകും. കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ പാസ്റ്റർ .കെ .എസ് .ജോസഫ്, ജോയിന്റ് കൺവീനർമാരായ പാസ്റ്റർ.സി .പി .സാം, ബ്രദർ ജോസ് വർഗീസ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ. ജോമോൻ ജോൺ എന്നിവർ പറഞ്ഞു.
 

Download ShalomBeats Radio 

Android App  | IOS App 

കൺവൻഷൻ പ്രവർത്തനങ്ങൾക്ക് വിവിധ കമ്മിറ്റികളിൽ കൺവീനർമാരായി പാസ്റ്റർമാരായ ഒ.റ്റി.തോമസ്, സി.പി. സാം, കെ.പി.ജോർജ് ,കെ.വി.ജോസ്, ജോർജ് ഏബ്രഹാം, എ.വൈ.ബാബു, സഹോദരന്മാരായ പി.പി.പോൾസൻ, മധു, ഇ.വി.സോമൻ, പി.ഒ.രാജൻ, ഗ്രേയ്സൻ തോമസ്, സിജുമോൻ, സാലു ജി. പാറേൽ എന്നിവർ പ്രവർത്തിക്കുന്നു.

 

You might also like
Comments
Loading...