ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി (ഷാർജ) യുടെ നേതൃത്വത്തിൽ ഏകദിന വെബിനാർ ജൂൺ 20-ാം തീയതി

0 157

ഷാർജ: ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി (ഷാർജ) യുടെ നേതൃത്വത്തിൽ ജൂൺ മാസം ഇരുപതാം തിയതി (20/06/2021) വൈകുന്നേരം യുഎഇ സമയം 8.00 മണി മുതൽ ഏകദിന സെമിനാർ ഓൺലൈനിൽ നടത്തപ്പെടുന്നു. “ബൈബിൾ വർത്തമാനകാലത്തിൽ” എന്നതാണു പ്രമേയം. സെമിനാരി പ്രസിഡന്റ് റവ.ഡോ. കെഓ മാത്യു ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ ക്രിസ്‌തുവിൽ പ്രസിദ്ധനായ സുവിശേഷ പ്രാസംഗികനും വേദാദ്ധ്യാപകനും ക്രിസ്ത്യൻ അപ്പോളജിസ്റ്റും ആയ പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. പങ്കെടുക്കുന്നവർക്ക് അനുഗ്രഹം ആകും എന്നത് നിസ്സംശയം ആണ്. പൊതു പ്രയോജനം മുൻപിൽ കണ്ടു, താല്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ആണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. അക്കാഡമിക് ഡീൻ, അഡ്മിനിസ്ട്രേറ്റർ, റെജിസ്ട്രർ ഉൾപ്പടെ സെമിനാരി ഒഫീഷ്യൽസിന്റെ സാന്നിധ്യം ഉണ്ടായിരിക്കും.
സൂം ID: 938 384 8422
പാസ്സ്‌കോഡ്: 8560

വിശദവിവരങ്ങൾക്ക്:
പാസ്റ്റർ ഗ്ലാഡ്‌സൺ (+971 50855 9029)

Advertisement

You might also like
Comments
Loading...