സുവിശേഷക ശാന്ത കൗർ (സാധു സുന്ദർസിംഗിൻ്റെ അനന്തിരവൾ) നിത്യതയിൽ

മോറൻഹട്ട്: ഭാരതം കണ്ട അതുല്യ ക്രൈസ്തവ മിഷനറി സാധു സുന്ദർസിംഗിൻ്റെ അനന്തിരവൾ, സുവിശേഷകയും സന്നദ്ധപ്രവർത്തകയുമായിരുന്ന ശാന്ത കൗർ (66) ഇന്നലെ വൈകുന്നേരം മൂന്നു മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. ആസാമിലെ ദിബ്രുഗഡ് എന്ന ജില്ലയിൽ വച്ചായിരുന്നു

പാസ്റ്റർ എം.പൗലോസ് (74) ഓട്ടം തികെച്ചു കർത്തൃസന്നിധിയിൽ

രാമേശ്വരം: പ്രശസ്ത സുവിശേഷകനും ഭാരത ക്രൈസ്തവ സഭയുടെ മുൻനിര പോരാളികളിൽ പ്രധാനിയുമായ പാസ്റ്റർ എം.പൗലോസ് (74) തന്റെ ഓട്ടം തികെച്ചു നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് (മെയ് 26 ബുധൻ) രാവിലെ 7.30 നു രാമേശ്വരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

വണ്ടിപ്പേട്ട പടിഞ്ഞാറേ ആനാംപാടത്ത്‌ ജിൻസിമോൾ കുര്യാക്കോസ് (38) നിത്യതയിൽ

വണ്ടിപ്പേട്ട: തിരുവാണിയൂർ, വണ്ടിപ്പേട്ട, പടിഞ്ഞാറേ ആനാംപാടത്ത്‌ വീട്ടിൽ ബൈജു ജോണിൻ്റെ ഭാര്യ ജിൻസിമോൾ കുര്യാക്കോസ് (ജീവ–38) കർത്താവിൽ നിദ്രപ്രാപിച്ചു. ടിപിഎം പുതുപ്പനം സഭാംഗമായ ജിൻസിമോൾ കീരംമ്പാറ മുതുവേലി പരേതനായ കുര്യാക്കോസ് - അന്നമ്മ

പാ. ജോൺസൺ പി. ടൈറ്റസ് (56) നിത്യതയിൽ ചേർക്കപ്പെട്ടു

വിശാഖപട്ടണം: C.O.T.R. തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിഡന്റുമായിരുന്ന പാ. ജോൺസൺ പി. ടൈറ്റസ് (56) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. പവർവിഷൻ ടി.വി.യുടെ ജനറൽ

ഐ.പി.സി. കർണ്ണാടക സണ്ടേസ്കൂൾ അസോസിയേഷന്റെ ഓൺലൈൻ വി.ബി.എസ് ഇന്നും നാളെയും

ബെംഗളൂരു: ഐ.പി.സി. കർണ്ണാടക സണ്ടേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ എക്സൽ വി.ബി.എസ് ഇന്നും നാളെയും (മെയ് 22 ശനി & 23 ഞായർ) വൈകുന്നേരം 6.00 മണി മുതൽ 8.00 മണിവരെ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. കുട്ടികൾക്കുള്ള മനോഹരമായ പാട്ടുകൾ,

ഡൽഹിയിൽ ഇന്ന് സംയുക്ത ഏകദിന ഉപവാസ പ്രാർത്ഥന നടത്തുന്നു

ന്യൂഡൽഹി: ഡൽഹിയിലെ എല്ലാ ക്രിസ്ത്യൻ സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (മെയ് 22) ഏകദിന ഉപവാസ പ്രാർത്ഥന നടക്കും. ഭാരതത്തിന്റെയും ലോകത്തിന്റെയും വിടുതലിനായി  രാവിലെ 6.00 മണി മുതൽ രാത്രി 12.00 മണി വരെയാണ് പ്രാർത്ഥന നടത്തപ്പെടുന്നത്.

കേരളാ സ്റ്റേറ്റ് വൈ.പി.ഇ. ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥന ഇന്ന്

തിരുവല്ല: ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ (കേരളാ സ്റ്റേറ്റ്) വൈ.പി.ഇ.യുടെ ആഭിമുഖ്യത്തിലുള്ള 12 മണിക്കൂർ പ്രാർത്ഥന 22-05-2021 ശനിയാഴ്ച്ച (ഇന്ന്) രാവിലെ 9.00 മണി മുതൽ രാത്രി 9.00 മണി വരെ നടത്തപ്പെടുന്നു. രാവിലെ 9.00 മുതൽ വൈകിട്ട് 7.00 മണി വരെ 11

ഇളംഗമംഗലം പൂവത്താൻകുഴിയിൽ ജോൺ മത്തായി (51) നിത്യതയിൽ

ഏനാത്ത്: പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് ഏനാത്ത് സഭാ സെക്രട്ടറി ആയിരുന്ന ഇളംഗമംഗലം പൂവത്താൻകുഴിയിൽ ജോൺ മത്തായി (51) കർത്താവിൽ നിദ്രപ്രാപിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് 1.30 ന് നടക്കും.

കൂട്ടാല ഏളാമറ്റത്ത് മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (60) നിത്യതയിൽ

തൃശൂർ: കൂട്ടാല ഏളാമറ്റത്ത് മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (60) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷ നാളെ (മെയ് 21 വെള്ളി) രാവിലെ 10.00 മണിക്ക് ചവറാംപാടം ഐ.പി.സി ബെയൂല സെമിത്തേരിയിൽ. പരേത ചിറയ്ക്കാക്കോട് മുല്ലശേരി കുടുംബാംഗമാണ്.

ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി (എഡ്മണ്ടോൺ) യുടെ വാർഷിക കോൺഫറൻസ് മെയ് 19 മുതൽ

എഡ്മണ്ടോൺ: കാനഡ, എഡ്മണ്ടോൺ ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി സഭയുടെ 11-ാമതു വാർഷിക കോൺഫറൻസ് 2021 മെയ് 19 മുതൽ 21 വരെ തീയതികളിൽ ഓൺലൈനായി നടക്കും. ദിവസവും വൈകുന്നേരം 7.00 മുതൽ 9.00 വരെയാണ് (ഇന്ത്യൻ സമയം 20-22 തീയതികളിൽ രാവിലെ 6.30 - 8.30) യോഗ സമയം.