ജപ്പാനില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

0 956

ടോക്യോ: ജപ്പാനിൽ ഭൂകമ്പം. ചൊവ്വാഴ്ച ജപ്പാനിലെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് റിക്ടർസ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മൂന്നടി വരെ ഉയരത്തിൽ തിരമാലകളുയരാമെന്നും സുനാമിക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. ഭൂകമ്പത്തെതുടർന്ന് ടോക്യോയുടെ വടക്കൻ മേഖലയിലെ മെട്രോ ട്രെയിൻ സർവീസുകൾ അടിയന്തരമായി നിർത്തിവെച്ചു. മേഖലയിലെ വൈദ്യുതബന്ധവും തകരാറിലായി.

Download ShalomBeats Radio 

Android App  | IOS App 

അതിനിടെ ജപ്പാനിലെ ചില തീരങ്ങളിൽ സുനാമി തിരകൾ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. വടക്കുപടിഞ്ഞാറൻ മേഖലയിലെ യമാഗാട്ട, നിഗാട്ട എന്നിവിടങ്ങളിലാണ് തിരമാലകൾ ഉയർന്നതായി റിപ്പോർട്ടുകളുള്ളത്. അതേസമയം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപപ്രദേശത്ത് സ്ഥിതിചെയ്യുന്ന ആണവനിലയങ്ങളിൽ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

You might also like
Comments
Loading...