ബെംഗളുരുവിൽ ഇന്നുമുതൽ നിശാനിയമം പ്രാബല്യത്തിൽ

0 465

ബെംഗളൂരു: കോവിഡ്-19 മഹാമാരി വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായി ഇന്നു മുതൽ ബെംഗളുരു നഗരത്തിൽ നിശാനിയമം നടപ്പിലാക്കുന്നു. അതോടനുബന്ധിച്ച് ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങൾ പൊതു പരിപാടികളായി നടത്തരുതെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപുറമേ ജനുവരി രണ്ടുവരെ നിശാനിയമം നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. രാത്രി 10.00 മുതൽ രാവിലെ 6.00 വരെ ആയിരുന്നു സമയപരിധി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് രാത്രി 11.00 മുതൽ രാവിലെ 5.00 വരെ ആക്കുകയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഇന്നുമുതൽ നിശാനിയമം പ്രാബല്യത്തിൽ ആയിരിക്കുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും സർക്കാർ വക്താവ് അഭ്യർത്ഥിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പാതിരാ കുർബാന നടത്തുന്നതിന് തടസ്സമില്ലെന്നും അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവർ നിബന്ധനകൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് എന്നും നിശാനിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും വക്താവ് ഓർമിപ്പിച്ചു.

കർഫ്യൂവുമായി ബന്ധപ്പെട്ട് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക:

  • രാത്രി പ്രവർത്തിക്കുന്ന വ്യവസായ ശാലകൾക്കും മറ്റു സ്ഥാപനങ്ങൾക്കും പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. ഇവിടത്തെ ജീവനക്കാർ യാത്രയിൽ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കയ്യിൽ കരുതിയിരിക്കണം.
  • അവശ്യസാധനങ്ങളുടെ നീക്കത്തിനും ചരക്ക് വാഹനങ്ങളുടെ നീക്കത്തിനും വിലക്കുകൾ ഇല്ല
  • സംസ്ഥാനാന്തര വിമാന, തീവണ്ടി, ബസ് സർവ്വീസുകൾക്ക് വിലക്കില്ല.
  • വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഓട്ടോ-ടാക്സി ഉപയോഗിക്കാം.
  • ദേവാലയങ്ങളിൽ ക്രിസ്തുമസുമായി ബന്ധപ്പെട്ട രാത്രി കുർബാനകൾ ഇന്ന് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്താവുന്നതാണ്.
You might also like
Comments
Loading...